വിളപ്പില്‍ശാല: വൈദ്യതി ബോര്‍ഡ് സ്ഥാപിച്ച ട്രാന്‍സ്ഫോമറിന് സുരക്ഷാവേലി നിര്‍മിക്കാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. മണിയന് കോളനി ഭാഗത്തെ വോള്‍ട്ടേജ്ക്ഷാമം പരിഹരിക്കുന്നതിന് വിളപ്പില്‍ശാല, കാട്ടാക്കട റോഡില്‍ പുറ്റുമ്മേല്കോണത്ത് സ്ഥാപിച്ച ട്രാന്‍സ്ഫോമറിനാണ് വൈദ്യുതിവകുപ്പ് സംരക്ഷണവേലി ഒരുക്കാന്‍ കൂട്ടാക്കാത്തത്. അപായസൂചനയ്ക്കായി ട്രാന്‍സ്ഫോമറിന്റെ ഇരുവശങ്ങളിലും ചെറിയ ബോര്‍ഡുകള്‍ ഉറപ്പിച്ചിട്ടുള്ളതാണ് ആകെയുള്ള മുന്നറിയിപ്പ്. ട്രാന്‍സ്ഫോമറില്‍ തൂക്കിയിട്ടിരിക്കുന്ന ബള്‍ബ് സദാസമയം പ്രകാശിച്ചു കിടക്കുന്നു. നിരവധി സ്കൂള്‍ കുട്ടികള്‍ കാല്‍നടയായി കടന്നു പോകുന്ന റോഡരികിലെ ട്രാന്‍സ്ഫോമര്‍ ജനങ്ങളില്‍ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. പൊതുവെ വീതി കുറഞ്ഞ റോഡില്‍ ആളുകളുടെ നടപ്പാത കയ്യേറിയാണ് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരേ സമയം രണ്ടു വാഹനങ്ങള്‍ കടന്നു വന്നാല്‍ വഴിയാത്രക്കാര്‍ക്ക് ട്രാന്‍സ്ഫോമറിന് അടുത്തേക്ക് ഒതുങ്ങേണ്ടി വരും. ഇത് വലിയ ദുരന്തത്തിന് വഴി വയ്ക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡരികില്‍ സുരക്ഷാ വേലി കെട്ടാതെ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കരുതെന്ന് നിയമം നിലനില്‍ക്കുമ്പോഴാണ് വൈദ്യുതിബോര്‍ഡിന്റെ ഈ അനാസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: