ആലപ്പുഴ: വെള്ളപ്പൊക്ക കെടുതി നേരിടുന്ന ചെന്നെയിലേക്ക് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സില്‍ കുടിവെള്ളവും ഭക്ഷണസാധനങ്ങളും ബിജെപി പ്രവര്‍ത്തകര്‍ അയച്ചു. മലയാളികളെ നാട്ടിലെത്തിക്കാനായി നാല് ബസ്സുകളാണ് ആലപ്പുഴ സ്റ്റാന്‍ഡില്‍ നിന്നും ചെന്നെയിലേക്ക് പുറപ്പെട്ടത്. ബിജെപി ആലപ്പുഴ ടൗണ്‍ ഈസ്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിരവധി ബോട്ടില്‍ കുപ്പിവെള്ളവും ബിസ്‌ക്കറ്റുകളുമാണ് ബസ്സില്‍ അയച്ചത്. ഈസ്റ്റ് കമ്മറ്റി പ്രസിഡന്റ് എ. ഡി. പ്രസാദ്കുമാര്‍, കൃഷ്ണകുമാര്‍, രതീഷ്, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















