വാളാട്:പശുവിനൊപ്പം കിണറ്റിൽവീണയാൾ പശുവിൻറെ കൊമ്പ് നെഞ്ചിൽ തറച്ചു മരിച്ചു.വാളാട് വൈരംവളപ്പിൽ പരേതനായ കുട്ടാപ്പുവിൻറെ മകന് ശിവദാസന്‍ (48)ആണ് മരിച്ചത്. കോളിച്ചാല്‍ സ്വദേശിയായ മാത്യുവിന് വർഷങ്ങൾക്ക് മുമ്പ് വളർത്താനായി കൊടുത്ത പശുവിനെ കരാര്‍ കാലാവധിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നവഴി വിരണ്ടോടിയ പശുവും ശിവദാസനും മാത്യുവിൻറെ പുരയിടത്തിലെ കിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ ശിവദാസനെ പുറത്തെടുത്ത് ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശോഭന ഭാര്യയും ശ്യാംജിത്ത്, ശരണ്യ എന്നിവർ മക്കളുമാണ്.കിണറ്റിൽവീണപശുവിനെ ഫയര്‍ ഫോഴ്സ് പുറത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: