ആലപ്പുഴ: ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി സംഘടിപ്പിച്ച ഏകദിനശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതതു പഞ്ചായത്തുകള്‍ അവര്‍ നേരിടാന്‍ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ച് പഠിച്ച് ദുരന്തനിവാരണ കര്‍മപദ്ധതി തയാറാക്കി വയ്‌ക്കണമെന്നും ഇതനുസരിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ നേതൃത്വപരമായ പങ്കു വഹിക്കണമെന്നും യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ സമിതിയംഗം ഡോ. ശേഖര്‍ എല്‍. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശീലനം നല്‍കിയത്.
















