ചേര്‍ത്തല: ദേശീയാതയില്‍ റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 24 മണിക്കൂറും അടിയന്തര ചികില്‍സ ലഭ്യമാക്കുവാന്‍ തുറവൂര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം സജ്ജമാക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. മിനി സിവില്‍ സ്റ്റേഷനിലെ അനധികൃത പാര്‍ക്കിങ് തടയുക, അപേക്ഷ എഴുതി നല്‍കുന്നതിന്റെ പേരില്‍ ചിലര്‍ അമിത ഫീസ് ഈടാക്കുന്നത് തടയുക, തുറവൂര്‍ പഞ്ചായത്തോഫീസിന് മുന്നിലും, മൂലേപ്പള്ളി ജംഗ്ഷന് സമീപവും ബസ് സ്റ്റോപ് അനുവദിക്കുക, വെള്ളിയാകുളം ഗവ. ആയുര്‍വേദ ആശുപത്രിയില്‍മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക, കുത്തിയതോട് സബ് ട്രഷറി ഓഫീസിന് മുന്നിലെ മലിനീകരണം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാരുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കളക്ടര്‍ ഷാജഹാന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ്, കെ.എസ്. ഷിബു, എം.കെ. ജോണപ്പന്‍, മായാമധു, ടി.പി. രേഷ്മ, പി.കെ. ഫസലുദ്ദീന്‍, കെ.കെ. ബാലചന്ദ്രന്‍, ജോര്‍ജ് ജോസഫ്, കെ.എസ്. സൂര്യദാസ്, പി.എസ്. ഗോപിനാഥപിള്ള എന്നിവര്‍ സംസാരിച്ചു.
















