ശബരിഗിരിനിവാസം ശാന്തഹൃദ്പത്മഹംസം
ശശിരുചിമൃദുഹാസം ശ്യാമളാം ഭോദഭാസം
കലിതരിപു നിരാസം കാന്തമുത്തുംഗനാസം
നതിനുതിപരദാസം നൗമിപിഞ്ചാവതംസം
ശബരിഗിരി നിശാന്തം ശംഖകുന്ദേന്ദുദന്തം
ശമധനഹൃദിഭാന്തം ശത്രുപാളീ കൃതാന്തം
സരസിജരിപുകാന്തം സാനുകമ്പേക്ഷണാന്തം
കൃതനുതവിപദന്തം കീര്‍ത്തയേഹം നിദാന്തം
ശബരിഗിരി കലാപം ശാസ്ത്രവധ്വാന്തദീപം
ശമിതസുജനതാപം ശാന്തിഹീനൈര്‍ദുരാപം
കരധൃതസുമചാപം കാരണോപാത്ത രൂപം
കചകലിതകലാപം കാമയേ പുഷ്‌ക്കലാഭം.
ശബരിഗിരിനികേതം ശങ്കരോപേന്ദ്രപോതം
ശകലിതദിതിജാതം ശത്രുജീമൂതപാദം
പദനതപുരുഹൂതം പലിതാശേഷഭൂതം
ഭവജലനിധിബോധം ഭാവയേ നിത്യഭൂതം.
ശബരിവിഹൃതിലോലം ശ്യാമളോദ്ദാരചേലം
ശതമഖരിപുകാലം സര്‍വ്വ വൈകുണ്ഡബാലം
നതജനസുരജാലം നാകിലോകാനുകൂലം
നവമണിമയമാലം നൗമിനിനിശ്ശേഷമൂലം.
ശബരിഗികുടീരം ശത്രുസംഹാതഘോരം
ശഠഗിരിശതദാരം ശഷ്പിതേന്ദ്രാരിശൂരം
ഹരിഗിരിശകുമാരം ഹാരികേയൂരഹാരം
നവജലധ ശരീരം നൗമിവിശൈ്വകവീരം
(തുടരും)
















