കാഞ്ഞങ്ങാട്: ജില്ലയില്‍ വിവിധ ജോലികള്‍ക്കായെത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴിലാളികള്‍ക്കുള്ള വിവിധ ക്ഷേമ പെന്‍ഷനുകളെ കുറിച്ച് അറിവില്ലെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ പറയുന്നു. ഒരു തൊഴിലാളി നിയമാനുസരണം ക്ഷേമ നിധി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താല്‍ പല ആനകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്നു. ഒരാള്‍ക്ക് 25 രൂപയാണ് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചാര്‍ജ്. ഇവര്‍ക്ക് ഏത് സംസ്ഥാനക്കാരണെന്നതിനുള്ള അവരുടെ വോട്ടര്‍ ഐഡി പ്രൂഫ് കയ്യിലുണ്ടായാല്‍ മതി. ഒരു തൊഴിലാളിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഭിക്കും. ഇവരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നിലവിലുണ്ട്. എന്നാല്‍ പലര്‍ക്കും കൃത്യമായ അഡ്രസോ, സര്‍ക്കാര്‍ നല്കുന്ന മറ്റേതെങ്കിലും രേഖയുടെ പകര്‍പ്പുകളോ ഇല്ലാത്തതും രജിസ്ട്രേഷന് തടസമാകുന്നു. ഇവരുടെ താമസ സ്ഥലങ്ങളില്‍ ചെന്നുള്ള കണക്കെടുപ്പ് ജീവനക്കാരുടെ കുറവ് മൂലം സാധിക്കാതെ വരുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: