ആലപ്പുഴ: കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നടപ്പാക്കിവരുന്ന ഹെല്‍ത്ത് ആന്റ് സാനിട്ടേഷന്‍ പദ്ധതിയുടെ ഭാഗമായി നവംബര്‍ 27ന് ആരംഭിച്ച യാത്ര ഇന്ന് ആലപ്പുഴയിലെത്തും. കഷ്ടത അനുഭവിക്കുന്നവര്‍, നിര്‍ദ്ധനരോഗികള്‍, മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ എന്നിവരെ സഹായിക്കുകയാണ് ലക്ഷ്യം. രാവിലെ 11.30ന് ഗവ. ഗേള്‍സ് എച്ച്എസിന് സമീപം സ്വീകരണം നല്‍കും.
രോഗികള്‍ക്കുള്ള സഹായധനവും തിരുവനന്തപുരം ആര്‍സിസിക്കും തലശേരി കാന്‍സര്‍ സെന്ററിനുമുള്ള ആംബുലന്‍സ് ഫണ്ടും വിതരണം ചെയ്യും. ഡോ. സി. ഹരീഷ്, രഞ്ജിനിമാത്യു, സ്‌കൗട്ട്‌സ് കെ. ശിവകുമാര്‍, എസ്. സിന്ധു, വിഷ്ണുപ്രിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















