ശബരിമല സാധകരുടെ ജീവിതചര്യക്ക് ഏറെ പ്രാധാന്യമുണ്ട്. സത്യഭാഷണവും ബ്രഹ്മചര്യാവ്രതവും അനിവാര്യമാണ്. ഇന്ന് മിക്കവരും രോഗികളാണ്. ആഹാരത്തില്‍നിന്നും ഉണ്ടാകുന്ന വിഷാംശങ്ങളാണ് രോഗത്തിന് കാരണമെന്ന് ആയുര്‍വേദത്തില്‍ പറയതുന്നു. ആഹാരം വെറും ഭക്ഷണമല്ല. നമുക്ക് വേണ്ടി സ്വീകരിച്ചെടുക്കുന്നത് എന്നാണ് ആഹാരം എന്ന വാക്കിന്റെ അര്‍ത്ഥം. എന്നാല്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ എല്ലാം നാം ആഹരിക്കുന്നു. ഏതാഹാരവും ശുദ്ധമായിരിക്കണം. സ്വാമിമാര്‍ മന്ത്രം ജപിച്ച് അമൃതമാക്കിമാറ്റിയ സാത്വിക ആഹാരമേ കഴിക്കാവൂ. മദ്യവും മാസംവും ഉപേക്ഷിക്കണം. ഇവ ശരീരത്തെയും മനസിനെയും ഉത്തേജിപ്പിക്കും. അതിനാല്‍ ഏകാഗ്രത ഇല്ലാതാക്കും.
ഊര്‍ജത്തിന്റെ ഉറവിടം സൂര്യനാണ്. സസ്യാഹാരം കഴിക്കുന്നതിലൂടെ സൗരോര്‍ജം നമുക്ക് ലഭിക്കും. സസ്യാഹാരം ശരീരത്തെ പോഷിപ്പിക്കുകയും മനസിനെ ഏകാഗ്രമാക്കുകയും ചെയ്യും. മനുഷ്യനെപ്പോലെ എല്ലാ ജീവികള്‍ക്കും മരണഭയമുണ്ട്. ജീവികളെ കൊലപ്പെടുത്തുമ്പോള്‍ ഭയത്തില്‍നിന്നുണ്ടാകുന്ന രാസപ്രവര്‍ത്തനം ശരീരത്തെ വിഷമയമാക്കും. മാംസം കഴിക്കുന്നവരെ വിഷം ദോഷകരമായി ബാധിക്കുമെന്നാണ് ശാസ്ത്രം തെളിയിച്ചിട്ടുള്ളത്.
ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ശുദ്ധമായ ഭക്ഷണം കഴിക്കണം. അവശിഷ്ടം കഴിക്കരുത്.
അത് അദ്ദേഹത്തിന്റെ മനോഭാവം കഴിക്കുന്നയാളിനെയും ബാധിക്കും. വ്രതമില്ലാത്ത ആളുകള്‍ ഉണ്ടാക്കുന്ന ഭക്ഷണവും കഴിക്കരുത്. ആഹാരം വിളമ്പുന്നയാളുടെ മനസും കഴിക്കുന്നവനെ ബാധിക്കും. തെറ്റായ ഭക്ഷണം സാധകന്റെയുള്ളില്‍ അയ്യപ്പചൈതന്യത്തിന് ലോപകാരണമാകും.
സ്വാമിമാര്‍ക്ക് ബ്രഹ്മചര്യത്തിന് പ്രത്യേകം പ്രാധാന്യമുണ്ട്. ഭക്തന്‍ വല്ലവിധത്തിലും സ്ത്രീകളെ സ്പര്‍ശിക്കുകയോ അശുദ്ധിയുള്ളവരുമായി ഇടപഴകുകയോ ചെയ്താല്‍ പഞ്ചഗവ്യാദികളാല്‍ ശുദ്ധിവരുത്തി 108 ശരണം വിളിച്ച് പ്രായശ്ചിത്തം ചെയ്യണം. ശുദ്ധിയില്ലാത്തവര്‍ക്ക് പതിനെട്ടാംപടി കയറാന്‍ അര്‍ഹതയില്ല. അതിനിദ്ര, ആലസ്യം, ദുഷ്ടസംസര്‍ഗം,
അമിതവ്യായാമം, അമിതഭക്ഷണം, അനാവശ്യ സംസാരം, തനിച്ചുള്ള ദീര്‍ഘയാത്ര എന്നിവ കഴിയുന്നതും ബ്രഹ്മചാരി ഒഴിവാക്കണം. കൃത്യനിഷ്ഠയോടെയുള്ള ബ്രഹ്മചര്യവും അതനുസരിച്ചുള്ള ജീവിതവും ഈശ്വരസാക്ഷാല്‍ക്കാരത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.
ശബരിമല യാത്രയില്‍ ദുര്‍ഘടങ്ങള്‍ തരണംചെയ്യുന്നതിന് സന്മാര്‍ഗനിഷ്ഠയോടെ ജീവിക്കുന്നതിനും കഠിനമായ മല കയറുന്നതിനും വേണ്ടിയുളള ശക്തി ലഭിക്കുന്നതിനാണ് ബ്രഹ്മചര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്.
സ്ത്രീദര്‍ശനം, സംസാരം, സ്ത്രീപ്രശംസ, ദര്‍ശനം, സ്പര്‍ശനം, കേളീകീര്‍ത്തനം, ഒളിവുസംഭാഷണം എന്നിവ പാടില്ല. അതായത് കാമോദ്ദേശ്യത്തോടെയുള്ള ദര്‍ശനം, ത്വക്ക്, ഇന്ദ്രിയം എന്നിവക്ക് ആനന്ദം നല്‍കുന്ന സ്പര്‍ശനം, വിനോദം പറഞ്ഞുകൊണ്ടുള്ള വാസം, രഹസ്യസംഭാഷണം നടത്തല്‍, ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ദൃഢനിശ്ചയം, ദുഷ്ട ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള പ്രയത്‌നം എന്നീ മൈഥുനങ്ങള്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: