ആലപ്പുഴ: സായുധസേനാ പതാക ദിനാഘോഷം ഏഴിന് നടക്കുമെന്നും ജില്ലയില്‍നിന്ന് പതാകനിധിയിലേക്ക് 20 ലക്ഷം രൂപ സമാഹരിക്കുമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. സായുധസേനാ പതാക നിധിയുമായി ബന്ധപ്പെട്ട്കൂടിയ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ഫഌഗുകള്‍ വിറ്റഴിച്ചും എന്‍സിസിയുടെ ഹുണ്ടിക പിരിവിലൂടെയുമാണ് സംഭാവന സമാഹരിക്കുക. കഴിഞ്ഞ വര്‍ഷം 16.91 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ജില്ലാ സൈനിക ബെനവലന്റ് ഫണ്ടില്‍നിന്ന് 26 അപേക്ഷകര്‍ക്കായി 95,000 രൂപ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന സൈനിക ബെനവലന്റ് ഫണ്ടില്‍നിന്ന് ആറ് അപേക്ഷകര്‍ക്കായി 31,000 രൂപ അനുവദിക്കാനുള്ള ശിപാര്‍ശയും വിമുക്തഭടന്‍മാരുടെ വിധവകള്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങുന്നതിനായി സമര്‍പ്പിച്ച മൂന്ന് അപേക്ഷകളും സൈനികക്ഷേമ ഡയറക്ടര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.
















