ആലപ്പുഴ: സമത്വമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം ആലപ്പുഴ പുന്നപ്രയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. എസ്എന്‍ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു, യൂണിയന്‍ പ്രസിഡന്റുമാരായ കലവൂര്‍ എന്‍. ഗോപിനാഥ്, വി.എം. പുരുഷോത്തമന്‍, രജീഷ് വാസുദേവ്, പി. അനിയപ്പന്‍, അനീഷ് പറയകാട് എന്നിവര്‍ പങ്കെടുത്തു.
















