തിരുവനന്തപുരം: സമത്വമുന്നേറ്റയാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയ ശേഷം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. നെയ്യാറ്റിന്‍കര, വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കല്ലുമ്മൂട്, പൊന്നറപാലം, വലിയതുറ വഴി ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ഭാഗത്ത് പ്രവര്‍ത്തകരെ ഇറക്കിയശേഷം വലിയതുറ റോഡ്, സ്വീവേജ് ഫാം പാര്‍ക്കിംഗ് ഏര്യകളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ആറ്റിങ്ങല്‍, നെടുമങ്ങാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ചാക്ക, ആള്‍സെയിന്റ്സ് വഴി ശംഖുംമുഖം ഭാഗത്ത് പ്രവര്‍ത്തകരെ ഇറക്കിയ ശേഷം വേളി, വലിയതുറ എന്നീ ഭാഗങ്ങളിലെ പാര്‍ക്കിംഗ് ഏര്യാകളില്‍ പാര്‍ക്ക് ചെയ്യണം. വെണ്‍പാലവട്ടം ജംഗ്ഷനില്‍ നിന്നു മാധവപുരം വഴി ആള്‍സെയിന്റ്സ് ഭാഗത്തേക്ക് സമ്മേളനത്തിന് വരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നതല്ല. തിരക്ക് കൂടുന്നതനുസരിച്ച് ആള്‍സെയിന്റ്സ് ഭാഗത്ത് പ്രവര്‍ത്തകരെ ഇറക്കി വാഹനങ്ങള്‍ വേളി, തുമ്പ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കല്ലുമ്മൂട്, പൊന്നറപാലം, വലിയതുറ, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡില്‍ ഒരു ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളു. ബൈപ്പാസ് റോഡ്, മെയിന്‍ റോഡ് ഭാഗങ്ങളില്‍ യാതൊരുവിധ പാര്‍ക്കിംഗുകളും അനുവദിക്കില്ല. രാവിലെ 11 മണി മുതല്‍ രാത്രി 8 വരെ നിയന്ത്രണം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: