നെടുമങ്ങാട്: നെടുമങ്ങാട്ടെ ഡിവൈഎസ്പി സൈബുദ്ദീനെ സ്ഥലംമാറ്റി പുതിയ ഡിവൈഎസ്പിയെ നിയമിക്കാനുള്ള സംവിധാനം അനിശ്ചിതത്വത്തിലായി. ഡിവൈഎസ്പി സൈബുദ്ദീനെ പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ പാലക്കാട്ടേക്കും ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി ഗോപകുമാറിനെ നെടുമങ്ങാട്ടും നിയമിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഡിജിപി ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവുപ്രകാരം ഗോപകുമാര്‍ ചുമതലയേല്‍ക്കാനായി നെടുമങ്ങാട്ടെത്തിയെങ്കിലും സൈബുദ്ദീന്‍ ചാര്ജ്ജ്കൈമാറാനായി എത്തിയില്ല. അധികനേരം ഡിവൈഎസ്പി ഓഫീസില്‍ കാത്തിരുന്നതിനു ശേഷം ഗോപകുമാര്‍ സൈബുദ്ദീനുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ വിവരം ഡിജിപി ഓഫീസില്‍ അറിയിച്ചപ്പോള്‍ സ്വന്തം നിലയില്‍ ചാര്‍ജ്ജെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ഗോപകുമാര്‍ ഔദ്യോഗികമായി ചാര്‍ജെടുത്തതിനുശേഷം സെറ്റുവഴി ഡിജിപി ഓഫീസിലേക്ക് സന്ദേശം അയച്ചു.
മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഹെഡ്കോര്‍ട്ടേഴ്സില്‍ തിരികെ എത്തണമെന്ന് ഡിജിപി ഓഫീസില്‍ നിന്നും അടിയന്തരസന്ദേശം എത്തി. ഗോപകുമാര്‍ ഹെഡ്കോര്‍ട്ടേഴ്സില്‍ എത്തിയപ്പോഴാണ് സ്ഥലംമാറ്റം താത്ക്കാലികമായി മരവിപ്പിച്ചിരിക്കുന്ന വിവിരം അറിയുന്നത്.
സ്ഥമാറ്റ ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തില്‍ റിലീവ് ചെയ്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ പോകണമെന്ന് നിര്‍ദ്ദേശവും ലഭിച്ചു. ജില്ലയിലെ എ വിഭാഗം ചുമതലയുള്ള മുന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റും അറിഞ്ഞാണ് ഗോപകുമാറിനെ നെടുമങ്ങാട്ടേക്ക് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഉന്നതനായ സ്ഥലം എംഎല്‍എ ആഭ്യന്തര മന്ത്രിയോട് പരാതിപ്പെട്ടതോടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഇതോടെ ജില്ലയിലെ എറ്റവും വലിയ പോലീസ് സബ്ഡിവിഷനായ നെടുമങ്ങാട്ടെ ഡിവൈഎസ്പി നിയമനം അനിശ്ചിതത്വത്തിലായി. ഇതിനിടയില്‍ ക്രൈബ്രാഞ്ചിലെ തന്നെ നെടുങ്ങാട്ട് സുപരിചിതനായ മറ്റൊരു ഡിവൈഎസ്പിയെ നെടുമങ്ങാട്ടേക്ക് തരപ്പെടുത്താന്‍ അണിയറനീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: