ചേര്‍ത്തല: ദേവീക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തിന് റവന്യു ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്നതായി പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെയാണ് ജീവനക്കാര്‍ ചിറപ്പ് ഉത്സവത്തിന്റെ പേരില്‍ വന്‍ പണപ്പിരിവ് നടത്തുന്നത്.
കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ പത്താംചിറപ്പ് നടത്തുന്നത് താലൂക്ക് ഓഫീസിന്റെ വകയായാണ്. ഇതിന്റെ ചിലവിനായി പണം കണ്ടെത്തുന്നത് ചേര്‍ത്തല വടക്കു വില്ലേജിലും താലൂക്കിലും പോക്കുവരവിനും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി എത്തുന്നവരില്‍ നിന്നും. കുറഞ്ഞത് 100രൂപയെങ്കിലും നിര്‍ബന്ധമായും പരിവ് നല്‍കണം.
ഒന്നിലധികം ആവശ്യത്തിനാണ് ചെല്ലുന്നതെങ്കില്‍ ഒരോന്നിനും നൂറുരൂപാ വീതം നല്‍കണം. രസീത് നല്‍കിയാണ് പണപിരിവ് നടത്തുന്നത്. ഇതിനായി വില്ലേജില്‍ പ്രത്യേകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഓഫീസിലും ചിറപ്പിനായി വിപുലമായപിരിവു നടക്കുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ സ്വന്തം ചിലവില്‍ നടത്തേണ്ട ചിറപ്പാണ് നാട്ടുകാരുടെ ചിലവില്‍ ആഘോഷപൂര്‍വം നടത്തുന്നതെന്നാണ് ആക്ഷേപം.
















