കേരളത്തിന്റെ വ്യാപാര ഉത്സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ് ഒമ്പത് ഇന്നാരംഭിക്കുന്നു. വൈകിട്ട് ആറിന്് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 46 ദിവസത്തെ വ്യാപാരോത്സവത്തിന് തിരിതെളിയിക്കും. ഓണക്കാലത്തെ പോലെ, ഏറ്റവും വിദേശസഞ്ചാരികള്‍ കേരളത്തില്‍ എത്തുന്ന ഡിസംബര്‍ – ജനുവരി മാസം വിപണന സാധ്യത ലക്ഷ്യം വെച്ചാണ് ഈ മേള ആരംഭിച്ചത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ , സിങ്കപ്പൂര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ജി കെ എസ് എഫ് സംഘടിപ്പിക്കുന്നത്.
അവിടങ്ങളിലെ സ്വതന്ത്ര വിപണിയില്‍ ചില പ്രേത്യേക മാളുകളും ഉല്പന്നങ്ങളും കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ എങ്കില്‍ ഇവിടെ എല്ലാത്തരം വ്യാപാരസ്ഥാപനങ്ങളും ഇതില്‍ പങ്കാളികള്‍ ആക്കുന്നു. കേരളമാകെ ഒരു ഷോപ്പിങ് മാള്‍ പോലെ ആകുന്നു. അങ്ങനെ ഈ മേള ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളയായി മാറുന്നു.
ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരസംഘടനകളുടെ പങ്കാളിത്തം കൊണ്ടും സമ്മാന ഘടനയുടെ വ്യത്യസ്ത കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ വ്യത്യസ്തമാണ്. എല്ലാ വ്യാപാരസംഘടനകളും പങ്കെടുക്കുന്നു. എല്ലാ കൂപ്പണുകളിലും സമ്മാനം നല്കുന്നു. ആദ്യമായി ഡിജിറ്റല്‍ കൂപ്പണ്‍ പരീക്ഷീക്കപ്പെടുന്നു. ഇതെല്ലാം ഈ സീസണിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ പരമ്പരാഗത കരകൗശലമേഘലയില് ഊന്നല്‍ നല്കുന്ന ഈ ഫെസ്റ്റിവല്‍ കാലയളവില്‍ സംസ്ഥാനത്തെ കരകൗശല ശില്‍പ്പികള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡും നല്‍കുന്നതും വടകരയിലെ ഇരിങ്ങലിലും കൊല്ലത്തെ ചവറയിലും കരകൗശല ഫെസ്റ്റിവലും സംസ്ഥാനകരകൗശല കോര്‍പ്പേഷനുമായി സഹകരിച്ച് പ്രദര്‍ശന വിപണനമേളകളും സംസ്ഥാനതലത്തില്‍ നടത്തുന്നതും ഏറെ എടുത്തുപറയേണ്ടതാണ്.
ഇതിനെല്ലാം ഉപരി, ശ്രദ്ധേയമാണ് ‘അവര്‍ക്കായ് നമുക്ക് വാങ്ങാം’പദ്ധതി. ഷോപ്പിങ് സീസണില്‍ നാമൊക്കെ പലതും വാങ്ങുമ്പോഴും ഇങ്ങനെ വാങ്ങുവാന്‍ കഴിയാതെ പലതരം പ്രയാസങ്ങളില്‍ കഴിയുന്ന ഒട്ടേറെ പേര് നമുക്ക് ചുറ്റും ഉണ്ട്. അവര്‍ക്കായി എന്തെങ്കിലും വാങ്ങി നല്‍കുന്നതിനെ പ്രോഹത്സാഹിപ്പിക്കാനും പ്രചരിപ്പിക്കുവാനുമാണ് ‘’അവര്‍ക്കായ് നമുക്ക് വാങ്ങാം’’ പദ്ധതി. അഗതി മന്ദിരങ്ങള്‍,അനാഥമന്ദിരങ്ങള്‍,ജുവനയില്‍ ഹോമുകള്‍,ആതുരാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളെയെല്ലാം സഹായിക്കുവാനും അവരോട് ഇതിലൂടെ കരുതലും സ്നേഹവും പ്രകടിപ്പിക്കുവാനും പദ്ധതിയിലൂടെ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ പദ്ധതിയുടെ തുടക്കം ഇന്നലെ ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു. സംസ്ഥാനത്തെ ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ പരിപാടിയുടെ ഭാഗമായി ഈ നന്മയുടെ പ്രചാരകരാകാം. എല്ലാവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം 46 ദിവസം നീണ്ടു നില്ക്കുന്ന ഈ വ്യപാരോത്സവം ഒരു വന്‍ വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
ഈ ഫെസ്റ്റിവലിന്റെ ഡിജിറ്റല്‍ പങ്കാളിയായ സെന്റെര് ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, അസ്സോസിയേറ്റ് സ്പോണ്‍സറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്, ട്രേഡ് പങ്കാളിയായ ഭീമ, ഫെസ്റ്റിവലിന്റെ വെബ് ആവിഷ്ക്കരിച്ച അപ്സാള്‍ട്ട്, ടെലികോം പാര്‍ടണര്‍ വോഡാഫോണ്‍, ഗിഫ്റ്റ് പാര്‍ട്ണറായ മാരുതി, സാംസങ് അടക്കമുള്ള എല്ലാ പങ്കാളികളെയും ഫെസ്റ്റിവലിന് പൂര്‍ണ്ണപിന്തുണ നല്കുന്ന വ്യാപാരസംഘടനകളെയും ഞാന്‍ അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: