കൊല്ലം: ജി കെ എസ് എഫ് സീസണ് 9 ന്റെ ഉല്‍ഘാടന വേദിയിലെ കൊല്ലത്ത് 6 മണിക്ക് നടക്കുന്ന ഉല്‍ഘാടന ചടങ്ങിനുശേഷം അപൂര്‍വ്വമായ ദൃശ്യവിരുന്നാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ‘വെല്‍ക്കം 2016’ എന്ന മനോഹരമായ വിസ്മയ കലാരൂപങ്ങളാണ് വേദിയില്‍ അരങ്ങേറുക.
പ്രശസ്ത പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തില്‍ ഗായകസംഘം ഒരുക്കുന്ന ഗാനശില്പ്പങ്ങളും സുരാജ്, ജഗദീഷ്, ഉല്ലാസ് പന്തളം എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഏറ്റവും പുതിയ കോമഡി ഷോയും വേദിയില്‍ അവതരിപ്പിക്കും. പ്രശസ്ത കോളിവുഡ് നടനായ ചെന്നെ വീരമണിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജുഗലിംങ് ഷോ കേരളത്തിലാദ്യമായിട്ടാണ് ജി കെ എസ് എഫ് വേദിയില്‍ അവതരിപ്പിക്കുന്നത്.
സിനിമാ – സീരിയല്‍ ആര്‍ട്ടിസ്റ്റ് വിഷ്ണുപ്രിയയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ഭാരതീയം വേദിയില്‍ അവതരിപ്പിച്ച നൃത്തശില്‍പ്പം പുനരാവിഷ്ക്കരിക്കും. സിരാജ് പയ്യോളി ഒരുക്കുന്ന ഫിംഗര്‍ ഷോ, സുനിയും സംഘവും ഒരുക്കുന്ന വെറൈറ്റി ഡാന്‍സ് എന്നിവ വേദിക്ക് മാറ്റു കൂട്ടും. 70 ഓളം കലാകാര•ാര്‍ ഒരുക്കുന്ന കലാവിരുന്ന് വേദിയില്‍ വ്യത്യസ്തതയുടെ വര്ണ്ണശില്പ്പങ്ങള് തീര്‍ക്കും. 5000 അടിയിലുള്ള ആധുനിക ക്രമീകരണങ്ങളേര്പ്പെടുത്തിയിട്ടുള്ള വേദിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
5000 പേര്‍ക്കിരിക്കാവുന്ന സദസ്സിലേക്കും ചടങ്ങിലേക്കുമുള്ള പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്. മഴയെ പ്രതിരോധിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള വേദിയില്‍ 6 മണിക്കുതന്നെ പാസ് ലഭിച്ചിട്ടുള്ളവര്‍ എത്തിച്ചേരണമെന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി വിജയന് അറിയിച്ചിട്ടുണ്ട്. പ്രവേശന പാസ്സുകള്‍ ആവശ്യമുള്ളവര്‍ക്ക് ഡി.ടി.പി.സിയിലോ കളക്ടറേറ്റിലെ ഇന്‍ഫോര്‍മേഷന്‍ ഓഫീസുമായോ ജി കെ എസ് എഫ് കാള്‍ സെന്ററുമായോ (18001234573, 9048670779) ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: