തിരുവല്ല: കളളുഷാപ്പിന് തീപിടിച്ചെന്ന വ്യാജ ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം ഒരുമണിക്കൂര്‍ നേരം വട്ടംകറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. പായിപ്പാട്-തോട്ടഭാഗം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പിന് തീപിടിച്ചെന്ന് അജ്ഞാതന്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് തീകെടുത്താന്‍ ഇറങ്ങി പുറപ്പെട്ട തിരുവല്ല ഫയര്‍ഫോഴ്സ് സഘമാണ് വട്ടംകറങ്ങിയത്. പായിപ്പാടിന് സമീപമാണ് സംഭവമെന്നാണ് അജ്ഞാതന്‍ ആദ്യം അറിയിച്ചത്. തുടര്‍ന്ന് പായിപ്പാട്ടെത്തിയ ഫയര്‍ഫോഴ്സ് സംഘം വീണ്ടും അജ്ഞാതനെ ഫോണില്‍ ബന്ധപ്പെട്ടു. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട് വരുവാനുളള അജ്ഞാതന്റെ അറിയിപ്പിനെ തുടര്‍ന്ന് സംഘം ആഞ്ഞിലത്താനം വരെ എത്തി. പിന്നീട് ഫോണ്‍ എടുക്കാതെ വന്നതോടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് വിവരം അന്വേഷിച്ചപ്പോഴാണ് പറ്റിയ അമളി തിരച്ചറിഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് തിരകെ പോരുകയായിരുന്നു. 9495667571 എന്ന നമ്പരില്‍ നിന്നാണ് സന്ദേശം എത്തിയതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. സംഭവം സംബന്ധിച്ച് തിരുവല്ല പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: