മലപ്പുറം: എസ്എന്‍ഡിപി യോഗത്തിനും നേതാക്കള്‍ക്കുമെതിരെയുള്ള ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് സിപിഎമ്മും കൂട്ടരും ഉന്നയിക്കുന്നത്. മൈക്രോഫിനാന്‍സിന്റെ വേദികളില്‍ പങ്കെടുത്തിട്ടുള്ളതാണ്. പഴയതൊക്കെ മറന്നുകൊണ്ടാണ് വിഎസ് ഇപ്പോള്‍ സംസാരിക്കുന്നത്.
ഹിന്ദുക്കള്‍ക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്യാനാകാത്ത സിപിഎം ഹിന്ദു കൂട്ടായ്മ എന്ന് കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്നത് എന്തിനാണ്.
എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതുപക്ഷ അനുഭാവികളായിരുന്നു. പക്ഷേ ഇന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ അവര്‍ സിപിഎമ്മിനോട് വിടപറഞ്ഞിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവനും ന്യൂനപക്ഷങ്ങള്‍ക്ക് തീറെഴുതി നല്‍കിയിരിക്കുകയാണ്. പള്ളിയിലെ മുക്രിക്ക് വരെ പെന്ഷന് ഏര്‍പ്പെടുത്തിയ വിചിത്രമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടി മുസ്ലീം മതവിഭാഗത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലീഗുകാര്‍ തന്നെ ആവര്‍ത്തിക്കുമ്പോഴും സിപിഎം അത് സമ്മതിക്കുന്നില്ല.
ലീഗിന് മതേതരത്വം ചാര്‍ത്തിക്കൊടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഡിസംബര്‍ അഞ്ചിന് എസ്എന്‍ഡിപി തിരുവനന്തപുരത്ത് പ്രഖ്യാപിക്കുന്ന പാര്‍ട്ടി ആയിരിക്കും ഇനി കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: