കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് എന്‍ഐഎ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ഇവര്‍ക്കുള്ള ശിക്ഷ ഇന്നലെ പ്രഖ്യാപിക്കുമെന്നാണ് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ മൂന്ന് മണിക്ക് കേസ് പരിഗണിച്ചെങ്കിലും വിധി പറയല്‍ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെ.എം.ബാലചന്ദ്രന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വിധി പറയാന്‍ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളില്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന്റെ കാഠിന്യം കോടതി കുറച്ച് കാണണമെന്ന് പ്രതിഭാഗം വക്കീല്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം പരിഗണിച്ച കോടതി വിശദമായ പഠനത്തിനായി കേസ് വിധി പറയല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: