പരപ്പനങ്ങാടി: ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു ഇനി നെടുവ സാമൂഹ്യ അരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ മരുന്നിനായി മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട ഗതികേടിന് അറുതിയായി.
പരപ്പനങ്ങാടിയിലെ ബിജെപി കൗണ്‍സിലര്‍മാരും നഗരസഭാ ചെയര്‍പേഴ്സണും ഡിഎംഒയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു.
ഒരു ഫാര്‍മസിസ്റ്റിനെ കൂടി ഉടന്‍ നിയമിച്ചു. ഫാര്‍മസിസ്റ്റുകള്‍ കുറവായതില്‍ ഇവിടെ മരുന്നുവിതരണത്തിന് തടസം നേരിട്ടിരുന്നു. നിലവിലുള്ളയാളെ ആരോഗ്യ വകുപ്പ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
അടിയന്തിരമായി ഒരു ഗൈനക്കോളജിസ്റ്റിനെ കൂടി നിയമിച്ചാലെ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: