കല്‍പ്പറ്റ : ഉത്തര്‍പ്രദേശില്‍ ആട്ടിറച്ചി തിന്നതിനെ പശുവിറച്ചിയെന്ന് വ്യാഖ്യാനിച്ച് ഗൃഹനാഥനെ തല്ലികൊന്നുവെന്നും പശു അമ്മയാണെന്നു പറയുന്നവരോട് അച്ഛന് കാളയാണോയെന്ന താന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമില്ലയെന്നും അമ്മയെ മൂക്കുകയറിടുന്ന സംസ്ക്കാരമാണോ കേരളത്തിലുള്ളത് തുടങ്ങിയ വര്‍ഗീയത ഇളക്കിവിട്ട് വി.എസ്.അച്യുതാനന്ദന് . കല്‍പ്പറ്റയില്‍ പുതിയ സ്റ്റാന്റിനു സമീപം ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്. ഭരണത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.സോളാര്‍ അഴിമതി കേസില്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചെങ്കിലും കോടതി വിധിയെ തുടര്‍ന്ന് മാണി രാജിവെച്ചു. ഇനി ബാബു കൂടി രാജിവെക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: