ചാരുംമൂട്: സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ മാരുതി വാനിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശൂരനാട് വടക്ക് കൊന്നയില്‍ വീട്ടില്‍ ഇല്കട്രിക്കല്‍ കരാറുകാരനായ ഗണേശന്റെ മാരുതിവാനിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെ താമരക്കുളം ജംഗ്ഷനു കിഴക്കുള്ള ഗണേശന്റെ ഇല്കട്രിക്കല്‍ കടയ്‌ക്ക് മുന്‍വശത്തായിരുന്നു അപകടം.
പഞ്ചായത്തുകളില്‍ വഴിവിളക്കുകളുടെ നവീകരണ ജോലിക്കായി ഉപയോഗിച്ചു വരുന്ന വാഹനമാണ് ഇത്. ചെറുതന പഞ്ചായത്തിലേക്ക് സാധനങ്ങള്‍ കയറ്റി പോകാന്‍ സ്റ്റാര്‍ട്ടു ചെയ്തപ്പോഴാണ് എന്‍ജിന്റെ അടിഭാഗത്തു നിന്നും തീയും പുകയും ഉയര്‍ന്നത്.
വാഹനത്തിലുണ്ടായിരുന്നവര്‍ ഉടന്‍ പറത്തിറങ്ങിയും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് വെള്ളം കോരി ഒഴിച്ച് തീ അണയ്‌ക്കുകയായിരുന്നു. കായംകുളത്തു നിന്നുള്ള അഗ്നിശമന സേന യൂണിറ്റും സ്ഥലത്ത് എത്തിയിരുന്നു.
















