ശാസ്താവിന്റെ പൂജകള്‍ വിവിധ തരത്തിലുണ്ട്. പലദേശങ്ങളിലും നിലനില്‍ക്കുന്ന ആചാരങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.തെക്കേഇന്ത്യയിലാണ് ശാസ്താവ് ആരാധനാമൂര്‍ത്തായായിട്ടുള്ളത്. തമിഴ് ബ്രാഹ്മണര്‍ക്കിടയില്‍ നടത്തുന്ന ഒന്നാണ് ശാസ്താ പ്രീതി. ഇതില്‍ പങ്കുകൊള്ളുന്നതിന് വിവിധ ദേശങ്ങളില്‍ നിന്നെല്ലാം നേരത്തെതന്നെ വേദ പണ്ഡിതന്മാര്‍ വന്നു ചേര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍, വിവിധതരത്തിലുള്ള ഹോമങ്ങള്‍ അടങ്ങിയ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കും.അഭിഷേകത്തോടെയാണ് ചടങ്ങുകള്‍ ആരംഭിയ്‌ക്കുന്നത്.
ഉച്ചപ്പൂജയോടനുബന്ധിച്ച് ദീപാരാധനയോടെയാണ് അന്നം വിളമ്പി സര്‍വ്വരേയും പൂജചെയ്തു വരുന്നത്.അതിഥികളായവരെ പൂജചെയ്ത് ചതുര്‍വിധത്തിലുള്ള വിഭവങ്ങള്‍ ചേര്‍ത്ത് സദ്യനല്‍കി., ഗ്രാമവാസികളായ ആചാര്യന്മാര്‍ ഇവര്‍ക്കെല്ലാം ദക്ഷിണയും നല്‍കിയശേഷമാണ്് ഭക്ഷണം കഴിയ്‌ക്കുന്നത്. പാലക്കാടിനടുത്തുള്ള പ്രശസ്ത ഗ്രാമങ്ങളിലെല്ലാം ശാസ്താപ്രീതി ഇന്നും നിലവിലുണ്ട്.
1969 കാലയളവില്‍വന്ന സമഗ്രമായ ഭൂപരിഷ്‌കരണത്തിന്റെ വിപത്തില്‍ നിന്ന് ബ്രാഹ്മണസമൂഹങ്ങള്‍ രക്ഷനേടിയത് ഏറെക്കാലത്തെ ദാരിദ്ര്യാവസ്ഥകടന്നാണ്. ദൈവാനുഗ്രഹത്തോടെ നല്ല വിദ്യനേടി ഉയര്‍ന്ന ജോലികളില്‍പ്രവേശിയ്‌ക്കാന്‍ ഇടയായത് മുന്‍കാലങ്ങളില്‍ നടത്തിയ ഭക്ഷണം അടക്കമുള്ള ദാനാദികര്‍മ്മങ്ങളുടെ ഫലംതന്നെയെന്നാണ് എന്നാണ് അഗ്രഹാരങ്ങളില്‍ വസിയ്‌ക്കുന്നവര്‍ ഉറച്ചുവിശ്വസിക്കുന്നത്.
തങ്ങള്‍ക്കുവേണ്ടി ശബ്ദിയ്‌ക്കാന്‍ ആരുമില്ലാതിരുന്ന കാലത്തുനിന്ന് അത്യുന്നതങ്ങളില്‍ എത്തിച്ചേര്‍ന്നതിനെല്ലാം വേറെ ആരാണണ് തുണയായിവന്നത് എന്ന് ഓര്‍ക്കുന്നവരാണ് അഗ്രഹാരങ്ങളിലെ ഭക്തന്മാര്‍.
ഈശ്വര പൂജക്കെല്ലാം പിന്നില്‍ അതിശക്തമായ പ്രാര്‍ത്ഥനയുണ്ടാകും. കാലങ്ങളായുള്ള കുടുംബ ദുരിതത്തില്‍ നിന്നും മോചനം നേടാനും, അഭിവൃദ്ധിയ്‌ക്കുമൊക്കയായിട്ടാണ് ശാസ്താവിനെ പ്രീതിപ്പെടുത്തുന്ന പൂജാദികര്‍മ്മങ്ങള്‍ ചെയ്തു വരുന്നത്.
കൊടുന്തിരപ്പുള്ളി, നൂറണി, തൊണ്ടിക്കുളം, ചേക്കനാംകുളം, ചെമ്പൈഗ്രാമം, പറളി, കുഴല്‍മന്ദം, മാത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശാസ്താപ്രീതി തുടങ്ങിയ കര്‍മ്മങ്ങള്‍ഇന്നും തുടര്‍ന്നുവരുന്നുണ്ട്.
ശാസ്തൃ ഗായത്രി
ഓം ഭൂതാധിപായ വിദ്മഹേ
മഹാദേവായ ധീമഹി
തന്നഃ ശാസ്താ പ്രചോദയാത്
(സര്‍വ്വഭൂതങ്ങളുടെയും അധിപനും ദേവന്മാരില്‍ മഹനീയനുമായ
ശാസ്താവിനെ ഞങ്ങള്‍
ധ്യാനിക്കുന്നു. അദ്ദേഹം നമ്മുടെ ബുദ്ധിയെ നേര്‍വഴിക്ക് നടത്തട്ടെ)
















