തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിങ് പെസ്റ്റിവല് സീസണ് 9 ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഇഉഎക (സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) യുമായി ധാരണയായി. ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ ഇതാദ്യമായാണ് പേപ്പര്‍ കൂപ്പണോടൊപ്പം ഡിജിറ്റല്‍ കൂപ്പണ്‍കൂടി ഏര്‍പ്പെടുത്തുന്നത്. ഡിജിറ്റല്‍ കൂപ്പണിനു പുറമേ ഇടപാടുകള്‍ കറന്‍സിക്ക് പകരം കാര്‍ഡ് എന്ന ആശയവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.
സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്ന ധനകാര്യ ഗവേഷണ മാനേജ്മെന്റ് സ്ഥാപനവും ഇതിന്റെ പങ്കാളികളായി വരുന്ന ബാങ്കുകളും ജി കെ എസ് എഫും ചേര്‍ന്നാണ് ഈ പദ്ധതി പ്രായോഗികതലത്തില്‍ എത്തിക്കുന്നത്. ജികെഎസ്എഫില്‍ രജിസ്റ്റര്‍ ചെയ്യുന്ന കടകളും അവിടെ നടക്കുന്ന ഇടപാടുകളും കഴിയുന്നത്ര കാര്ഡുവഴിയാക്കുക എന്നതാണ് ഉദ്ദേശം. സിഡിഎഫ്ഐയും ജികെഎസ് എഫുമായി സീസണ് 9 ല്‍ സഹകരിക്കുന്ന ബാങ്കുകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ കൂപ്പണിനു പുറമേ ഡിജിറ്റല്‍ കൂപ്പണുകളും ലഭ്യമാകും. അച്ചടിച്ച കൂപ്പണിലൂടെ ലഭിക്കുന്ന സമ്മാനങ്ങള്‍ ഡിജിറ്റല്‍ കൂപ്പണ്‍ ലഭ്യമാകുന്ന ഉപഭോക്താക്കള്‍ക്കും ലഭിക്കും.ചടങ്ങില്‍ ജി കെഎസ്എഫ്ഡയറക്ടര് കെ.എം. അനില്‍ മുഹമ്മദും സിഡിഎഫ്ഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണന് ധര്‍മ്മരാജനും ധാരണാപത്രം കൈമാറി.
കമ്പ്യൂട്ടര്‍ സാക്ഷരതയിലും നൂതനസാങ്കേതികവിദ്യയിലും ഗ്രാമ,നഗര വ്യത്യാസമില്ലാതെ വമ്പിച്ച വിജയം കൈവരിച്ച കേരളം ഈ മേഖലയിലും ദ്രുതഗതിയില്‍ വിജയം കൈവരിക്കുമെന്ന് വിനോദസഞ്ചാരവകുപ്പു മന്ത്രി ഏ.പി.അനില്‍കുമാര്‍ പറഞ്ഞു. ജികെഎസ്എഫും സിഡിഎഫ്ഐയുമായുള്ള ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം.അനില്‍ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സിഡിഎഫ്ഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണന് ധര്മ്മരാജന്, ഡപ്യൂട്ടി ഡയറക്ടര്‍ റോയ് മാത്യു, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്, പ്രിന്‍സിപ്പാള്‍ വിജയകുമാര്‍, ഭീമാ ജൂവലറി എം.ഡി ബി. ഗോവിന്ദന്, കെവിവിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.പാപ്പച്ചന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചടങ്ങില്‍ ജികെഎസ്എഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.വിജയന് സ്വാഗതവും ഈവന്റ് കോര്‍ഡിനേറ്റര്‍ വി. മധുസൂദനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: