ആലപ്പുഴ: പോലീസ് നിയമനതട്ടിപ്പിന് സഹായം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെയും, ക്യാമ്പ് ഓഫീസ് ജീവനക്കാരെയും അധികാര ദുര്‍വിനിയോഗം നടത്തി സംരക്ഷിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബഹിഷ്‌ക്കരിക്കാന്‍ ബിജെപി ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു.
തട്ടിപ്പുകാരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡിവൈഎസ്പിയുടെയും, എസ്‌ഐയുടെയും പേരില്‍ നടപടി സ്വീകരിച്ച മന്ത്രി ആരോപണവിധേയരായ തന്റെ ക്യാമ്പ് ഓഫീസ് ജീവനക്കാരെ സംരക്ഷിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. തട്ടിപ്പിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കേന്ദ്രഏജന്‍സിയുടെ അന്വേഷണമുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ്. ഗീതാകുമാരി, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി കെ. സോമന്‍, ഭാരവാഹികളായ എസ്. ഗിരിജ, പി. കെ. വാസുദേവന്‍, സാനുസുധീന്ദ്രന്‍, പാലമുറ്റത്തു വിജയകുമാര്‍, ടി. കെ. അരവിന്ദാക്ഷന്‍, കെ. ജി. കര്‍ത്ത, സി. എ. പുരുഷോത്തമന്‍, എസ്. സാജന്‍, എം. വി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















