ഏതച്ഛ്‌റുത്വാ മഹാതേജാ
നഷ്ടശോകോ ഭവിത് തദാ
ധാരയാമാസ സുപ്രീതോ
രാഘവഃ പ്രയതാത്മവാന്‍
മഹാതേജാ- മഹാതേജസ്വിയായവന്‍ (ശ്രീരാമന്‍)
ഏതത് ശ്രുത്വാ – ഇതിനെ കേട്ട് ആ സമയം
തദാ നഷ്ട ശോക: – ശോകം നശിച്ചവനായി
അഭവത് – ഭവിച്ചു
രാഘവഃ – ശ്രീരാമന്‍
സുപ്രീത പ്രയതാത്മാന്‍ – അതിപ്രീതനായി, ഇന്ദ്രിയങ്ങളെ അടക്കിക്കൊണ്ട്
ധാരയാമാസ – ധ്യാനിച്ചു
ശ്രീരാമനില്‍ ചിന്താശോകങ്ങളാകവേ ഒഴിയുകയായി. മാര്‍ദ്ദവമേറിയ മഹദ്വചനങ്ങള്‍ക്ക് ഭഗവാനില്‍പ്പോലും മാറ്റമുണ്ടാക്കാനാവും.
ആദിത്യം പ്രേക്ഷ്യ ജപ്താ തു
പരംഹര്‍ഷമവാപ്തവാന്‍
ത്രിരാചമ്യശൃചിര്‍ഭൂത്വാ
ധനുരാദായ വീര്യവാന്‍
വീര്യവാന്‍ ത്രിഃ ആചമ്യ- വീര്യവാനായ അദ്ദേഹം മൂന്നുപ്രാവശ്യം ആചമിച്ച്
ശുചി ഭൂ ത്വാ- ശുദ്ധി പൂണ്ടവനായി
ധനു ആദായ- വില്ലിനെ എടുത്ത്
ആദിത്യം പ്രേക്ഷ്യ – സൂര്യാഭിമുഖനായി നിന്ന്
ജപ്ത്വാ തു – ജപിച്ചശേഷം
പരംഹര്‍ഷം – വലിയ ആനന്ദത്തെ
അവാപ്തവാന്‍ -ഉള്‍ക്കൊണ്ട്.
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ആദിത്യഹൃദയ മന്ത്രങ്ങള്‍ ധ്യാനിച്ചുപഠിക്കുന്ന നല്ലപാഠം ആര്‍ക്കും സ്വീകരിക്കാം. വസിഷ്ഠനും വിശ്വാമിത്രനും അഗസ്ത്യനുമൊക്കെ എല്ലാവര്‍ക്കും ഗുരുസ്ഥാനീയരാണ്. ഒരവതാരവും ഗുരുനിന്ദ നടത്തുന്നില്ല എന്നതും ശ്രദ്ധേയം.
രാവണം പ്രേക്ഷ്യ ഹൃഷ്ടാത്മാ
യുദ്ധായ സമുപാഗമത്
സര്‍വയത്തേന മഹതാ
വധേതസ്യധൃതോഭവത്
ഹൃഷ്ടാത്മാ രാവണം – സന്തുഷ്ടനായ അദ്ദേഹം രാവണനെ
പ്രേക്ഷ്യ – നോക്കി
യുദ്ധായ സമുചാഗമത് – യുദ്ധത്തിനായിക്കൊണ്ട് അടുത്ത്
മഹതാ – മഹത്തായ
സര്‍വയത്‌നേന – സര്‍വപൗരുഷത്തേയും സ്വീകരിച്ച്
തസ്യവധായ – അവന്റെ നിഗ്രഹത്തില്‍
ധൃതഃ – ദൃഢനിശ്ചയത്തോടുകൂടി
അഭവത് – ഭവിച്ചു.
ശ്രീരാമന്‍ സന്തുഷ്ടനാണ്. സംഘര്‍ഷം അകന്ന മനസ്സിനെ ശത്രുനിഗ്രഹം ക്ഷിപ്രസാധ്യമാകൂ. ഉറച്ച തീരുമാനം -അതാണ് ഒരുവനെ ലക്ഷ്യത്തിലെത്തിക്കുന്നത്.
അഥരവി രവദന്നിരീക്ഷ്യ രാമം
മുദിതമനഃ പരമം പ്രഹൃഷ്യമാണഃ
നിശിചരപതിസംക്ഷയം വിദിത്വാ
സുരഗണമദ്ധ്യഗതോ വചസ്ത്വരേതി
അഥ സുരഗണ മധ്യഗതഃ – ആ സമയം ദേവണ മധ്യസ്ഥിതനായ
രവിഃപരമം മുദിതമനാഃ – സൂര്യഭഗവാന്‍ ഏറ്റവും പ്രസന്ന ചിത്തനായി
പ്രഹൃഷ്യമാണഃ – ഉത്സാഹമുള്‍ക്കൊണ്ട്
രാമം നിരീക്ഷ്യ – രാമനെ നോക്കി
നിശിചരപതി സംക്ഷയം വിദിത്വാ-രാവണവിനാശത്തെ അനുഗ്രഹിച്ചരുളിയ ശേഷം
”ത്വര” – ”വേഗമാവട്ടെ”
ഇതി വചഃഅവദത് -എന്ന് പറഞ്ഞു.
സൂര്യഭഗവാന്‍ പ്രസന്നനായി. ശ്രീരാമനോട് ആവശ്യപ്പെട്ടത് ഇത്രമാത്രം – ‘ത്വര’- ‘വേഗമാവട്ടെ.’ അധര്‍മ്മികളെ വേഗം അവസാനിപ്പിക്കണം. എങ്കില്‍ മാത്രമേ ധര്‍മം സംസ്ഥാപിക്കപ്പെടുകയുള്ളൂ.
അവസാനിച്ചു
















