ചേര്‍ത്തല: അമ്മയുടെ ശിക്ഷണത്തില്‍ മകന്‍ എറിഞ്ഞ് നേടിയത് ഒന്നാം സ്ഥാനം. ചുനക്കര ഗവ.വി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി എസ്. ശ്രീശാന്താണ് സബ് ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ ഒന്നാമതെത്തിയത്. ഇതേ സ്‌കൂളിലെ കായികാധ്യാപിക കൂടിയായ അമ്മ രേഖാകുമാരിയാണ് ശ്രീശാന്തിനെ പരിശീലിപ്പിക്കുന്നത്. കായികമേളയില്‍ ആദ്യമായി മാറ്റുരക്കുന്ന പന്ത്രണ്ട്കാരന്‍ 9.85 മീറ്റര്‍ ദൂരമാണ് താണ്ടിയത്. സ്‌കൂളിലും ഒഴിവു സമയങ്ങളില്‍ വീട്ടിലും പരിശീലനം ചെയ്താണ് കന്നി മല്‍സരത്തില്‍ ശ്രീശാന്ത് വിജയം സ്വന്തമാക്കിയത്. ഡിസ്‌കസ് ത്രോയിലും ശ്രീശാന്ത് മല്‍സരിക്കുന്നുണ്ട്. ബിസിനസ്‌കാരനായ ശ്രീകുമാറാണ് അച്ഛന്‍.
















