പത്തനംതിട്ട ദുബായ് ശ്രീഅയ്യപ്പ ഭക്ത സമിതി ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി ഭാഗവത പാരായണത്തിന് ഉപയോഗിച്ചിരുന്ന ഭാഗവത ഗ്രന്ഥപീഠം (വ്യാസപീഠം) സ്വര്‍ണം പൊതിഞ്ഞ് കൈമാറി. ഓമല്ലൂര്‍ മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തില്‍ നടക്കുന്ന ദേവീമാഹാത്മ്യ വിചാര സത്രത്തിന്റെ ഭാഗമായിട്ടാണ് പീഠം കൈമാറിയത്.
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തിനു ഇനി മുതല്‍ സ്വര്‍ണം പതിച്ച വ്യാസപീഠം ഉപയോഗിക്കും. വിനായക ചതുര്‍ഥി ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലും മള്ളിയൂര്‍ ജയന്തി സമ്മേളനങ്ങളിലും ഈ സ്വര്‍ണപീഠം നിറസാന്നിധ്യവുമാകും.
ശബരിമല ദര്‍ശനത്തിനെത്തിയ പി. പുരുഷോത്തമന് നായര്‍ ചെയര്‍മാനായ 50 അംഗ ദുബായ് ശ്രീഅയ്യപ്പ ഭക്ത സമിതിയാണ് പീഠം വഴിപാടായി സമര്‍പ്പിച്ചത്. മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ മകനും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം ട്രസ്റ്റിയുമായ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി പീഠം ഏറ്റുവാങ്ങി. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിനോടു ചേര്‍ന്നു ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ സ്മൃതിമണ്ഡപമുറിയില് കെടാവിളക്കിനൊപ്പം വ്യാസപീഠം സൂക്ഷിക്കും.
ഓമല്ലൂര്‍ മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവീ ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീഅയ്യപ്പ ഭക്ത സമിതി പ്രസിഡന്റ് എ. കെ. വിജയന് അധ്യക്ഷത വ ഹിച്ചു. അയ്യപ്പസമിതി വൈസ് ചെയര്മാന് ജയപാലന് നായര്‍, ജനറല്‍ സെക്രട്ടറി അജിത് ശര്‍മ ഭസ്മക്കാട്ടുമഠം, കോ ഓര്‍ഡിനേറ്റ ര്‍ ആത്മജവര്‍മ്മ തമ്പുരാന്, പിരളിയില്‍ പരമേശ്വരന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
സമിതി ഭാരവാഹികളായി ഹരികൃഷ്ണന് മോളോളത്ത്, രാധാകൃഷ്ണന്, മുകുന്ദന് (രക്ഷാധികാരികള്‍), പി. പുരുഷോത്തമന് നായര്‍ (ചെയര്മാന്), ജയപാലന് നായര്‍ (വൈസ് ചെയര്മാന്), എ.കെ. വിജയന് (പ്രസിഡന്റ്), കനകദാസ് (വൈസ് പ്രസിഡന്റ്), അജിത് ശര്‍മ ഭസ്മക്കാട്ടുമഠം (ജനറല്‍ സെക്രട്ടറി), നാരായണന് (സെക്രട്ടറി), തമ്പാന്, സനല്‍ദാസ് (ജോ. സെക്രട്ടറിമാര്‍), ചന്ദ്രന് മേക്കാട്ട് (കണ്‍വീനര്‍), ശശിധരന് നായര്‍ (ട്രഷറാര്‍). ഗോപാല്‍കൃഷ്ണ ഗണപതി (ജോ. ട്രഷറാര്‍), അമ്പിളി പ്രകാശ്, ഷൈലജ, രാജി രാജേഷ് (വനിതാ വിഭാഗം കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: