കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് വികലാംഗ സംഘടന ഐക്യ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് രാവിലെ 10ന് നടത്തുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 2677 സൂപ്പര്‍ ന്യൂമറി തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക, 2015വരെ എംബ്ലോയിമെന്റ് മുഖേന താല്‍ക്കാലികമായി ജോലിചെയ്ത വികലാംഗരെ സ്ഥിരപ്പെടുത്തുക, സര്‍വ്വീസ് കാലവധി 60 വയസ്സാക്കി ഉയര്‍ത്തുക, ഭവന രഹിതര്‍ക്ക് ഭവന പദ്ധതി നടപ്പിലാക്കുക, വികഗാംഗ തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുക, പെന്ഷന് 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വികലാംഗ സംക്ഷണ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്കയ്യെടുക്കക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്. ധര്‍ണ്ണയില്‍ മുഴുവന്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് പി.കെ അഷ്റഫ്, പി അബ്ദുല്‍ സമദ്, പി.കെ നൗഫല്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: