കല്‍പ്പറ്റ: സമീപവാസികള്‍ക്ക് ദുരിതം സുഷ്ടിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് കൊളഗപ്പാറ സ്വദേശി ലെയ്സ രഘു പത്രസമ്മേളനത്തില്‍ പരാതിപ്പെട്ടു. കൊളഗപ്പാറയില്‍ ആറു മാസമായി പ്രവര്‍ത്തിച്ചു വരുന്ന കനാന്‍ സാന്റ് എന്ന സ്ഥാപനത്തിനെതിരെ ലെയ്സ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കനാന്‍ സ്റ്റാന്റിലെ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം മൂലം സമീപവാസികള്‍ അനുഭവിക്കുന്ന ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയത്. ലെയ്സയുടെ വീട്ടില്‍ നിന്നും 70 മീറ്റര്‍ അകലത്തിലാണ് ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം. ക്രഷര്‍ യൂണിറ്റില്‍ നിന്നും രാവിലെ ആറു മണി മുതല്‍ രാത്രി ഏഴ് മണി വരെ നിര്‍ത്താതെയുള്ള വന്‍ശബ്ദം സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെനന് ലെയ്സ പറഞ്ഞു.
കൃഷ്ണഗിരി വില്ലേജിലെ 300 ഏക്കറുള്ള സ്ഥലം ജിനചന്ദ്രനില്‍ നിന്നും പാട്ടത്തിനെടുത്ത് എം.പി. കുര്യാക്കോസ് എന്നയാളാണ് സ്ഥാപനം നടത്തുന്നത്. ്ഥാപനത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ 50-ഓളം വീടുകളും, കൊളഗപ്പാറ ട്രൈബല്‍ സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ ക്രഷര്‍ എഞ്ചിന് സ്ഥിതി ചെയ്യുന്നിടത്തു നിന്ന് 200 മീറ്റര്‍ പരിധിയില്‍ ആരും താമസമില്ലെന്നാണ് കമ്പനി മലിനീകരണ നിയന്ത്രണ അഥോറിറ്റിക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കലക്ടര്‍ക്കും, ബന്ധപ്പെട്ട മറ്റു അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ല. കലക്ടറെ സമീപിച്ച് ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്ന ചോദിച്ചപ്പോള്‍ ക്രഷര്‍ യൂണിറ്റിനും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു കലക്ടര്‍ നല്കിയ മറുപടി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത് -ലെയ്സ പറഞ്ഞു. കഴിഞ്ഞ മാസം 27ന് ക്രഷര്‍ യൂണിറ്റ് നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി വന്നിട്ടും ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടരുന്നു. ഇതിനെതിരെ കോടതീയലക്ഷ്യത്തിന് വീണ്ടും കോടതിയെ സമീപിക്കുമെന്നും ലെയ്സ രഘു പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: