ആലപ്പുഴ: നഗരസഭാ അദ്ധ്യക്ഷന്‍ തേമസ് ജോസഫിനെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ തോമസ് ജോസഫ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കണമെന്ന് ബിജെപി ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ലൈംഗികമായി പീഡിപ്പിച്ചശേഷം യുവതിയെ വര്‍ഷങ്ങളായി ഭീഷണിപ്പെടുത്തി മാനസികമായും പീഡിപ്പിച്ച തോമസ് ജോസഫിനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം നിലപാട് തിരുത്തണം. പീഡനത്തിനിരയായ യുവതി കെപിസിസി നേതൃത്വത്തിനും മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടും അര്‍ഹിക്കുന്ന പരിഗണന നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്.
തോമസ്‌ജോസഫിന് ഒത്താശ ചെയ്യുന്നത് കോണ്‍ഗ്ര സ് ജില്ലാ നേതൃത്വവും ആലപ്പുഴ എംപിയുമാണെന്നും നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആരോപണ വിധേയനായ തോമസ് ജോസഫ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കാത്തപക്ഷം നഗരസഭാ കാര്യാലയം ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. ജനറല്‍ സെക്രട്ടറിമാരായ വി.മോഹനന്‍, രഞ്ജന്‍ പൊന്നാട് തുടങ്ങിയവര്‍ സംസാരിച്ചു.
















