മലപ്പുറം: ലീഗ് നേതൃത്വം കൊടുത്ത കഴിഞ്ഞ കൗണ്‍സിലിനെ ശക്തമായി വിമര്‍ശിച്ച കോണ്‍ഗ്രസിന്റെ വൈസ് ചെയര്മാന് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിഞ്ഞു.
മലപ്പുറം നഗരസഭയിലാണ് നാടകീയമായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസം നടന്നത്. നഗരസഭ ചെയര്‍പേഴ്സണായി ലീഗിലെ സി.എച്ച്.ജമീലയും വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ പെരുമ്പള്ളി സൈതും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സൈത് നടത്തിയ പ്രസംഗമാണ് വിവാദമായത്. മുന്‍ ചെയര്മാന് കെ.പി.മുഹമ്മദ് മുസ്ത്ഥക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സൈത് ആഞ്ഞടിച്ചു. മലപ്പുറത്തിന് വൈഫൈ അല്ല ആവശ്യമെന്നും അടിസ്ഥാന സൗകര്യങ്ങളാണെന്നും പറഞ്ഞിരുന്നു. വെറും രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത് എന്നിട്ടും ലീഗ് അവര്‍ക്ക് വൈസ് ചെയര്മാന് സ്ഥാനം നല്കി. സത്യപ്രതിജ്ഞ ദിവസം തന്നെ ലീഗിനെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചതോടെ ലീഗുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആവേശത്തിന് സത്യം വിളിച്ചു പറഞ്ഞ സൈത് ശരിക്കും കുടുങ്ങി. ഇന്നലെ തന്നെ മാധ്യമപ്രവര്‍ത്തകരെ കണ്ട്, താന്‍ അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ലെന്നും, മുന്നണി മര്യാദകള്‍ പാലിക്കുന്നതില്‍ എല്ലാവരും ലീഗിനെ മാതൃകയാക്കണമെന്നും, കോണ്‍ഗ്രസുകാരനാണെങ്കിലും എന്തു ചെയ്യുന്നതിന് മുമ്പും താന്‍ പാണക്കാട് പോയി അനുഗ്രഹം വാങ്ങാറുണ്ടെന്നും പറഞ്ഞ് തല്ക്കാലം തടി രക്ഷിച്ചിരിക്കുകയാണ് സൈത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: