കുറ്റിപ്പുറം: മിനിപമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ് ആവശ്യപ്പെട്ടു. മിനിപമ്പയെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ യുവമോര്‍ച്ച തവനൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിപമ്പയിലെത്തുന്ന ഭക്തന്മാര് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സാമ്പത്തിക സ്രോതസ്സല്ലാത്തതിനാല് സര്‍ക്കാര്‍ തീര്‍ത്തും മിനിപമ്പയെ അവഗണിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനകാലം അട്ടിമറിക്കാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് തവനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മേഖല സംഘടനാ സെക്രട്ടറി രവി തേലത്ത് മുഖ്യപ്രഭാഷണം നടത്തി. തവനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രാജീവന്, ജനറല്‍ സെക്രട്ടറി വട്ടംകുളം അശോകന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശിതു കൃഷ്ണന്, വിജീഷ് പൊന്നാനി, കെ.ടി.അനില്‍കുമാര്‍, നിഷാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: