കൊച്ചി: മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വെഞ്ഞാറമൂട് സ്വദേശി എം. സിയാദാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിച്ച് ഔേദ്യാഗിക പ്രഖ്യാപനം ഇല്ല. അതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളിലും ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഉചിതമല്ല.ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ ഇത്തരമൊരു പ്രഖ്യാപനമുണ്ടോയെന്നും കോടതികളില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവുണ്ടോയെന്നും ഹര്ജിക്കാരന് ഹൈക്കോടതിയെ വിവരാവകാശ നിയമപ്രകാരം സമീപിച്ചിരുന്നു. ഇത്തരമൊരു പ്രഖ്യാപനം ഇല്ലെന്നും കോടതികളില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവില്ലെന്നും ഹൈക്കോടതി ഇതിനു മറുപടി നല്കി. ഇതേത്തുടര്‍ന്നാണ് ഗാന്ധിജിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സിയാദ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: