പത്തനംതിട്ട: കേരളത്തിന്റെ ഉറ്റബന്ധുവായിരുന്നു അശോക് സിംഗാള്‍ എന്ന് വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന് അനുസ്മരിച്ചു. പുല്ലാട് ശിവപാര്‍വ്വതി ബാലികാസദനത്തില്‍ നടന്ന അശോക് സിംഗാള്‍ അനുസ്മരണ ചടങ്ങില്‍ ആദരാഞ്ജലികളര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത നവോത്ഥാനത്തിന്റെ പരീക്ഷണശാലയായി അദ്ദേഹം കേരളത്തെ തെരഞ്ഞെടുത്തു. ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളും ശിവഗിരിമഠം, അമൃതാനന്ദമയീമഠം തുടങ്ങിയ സന്യാസാശ്രമങ്ങളും നിരന്തരം സന്ദര്‍ശിക്കുകയും ഹിന്ദുഏകീകരണ പ്രക്രിയയ്ക്ക് ശക്തി പകരുകയും ചെയ്ത നവോത്ഥാന നായകനായിരുന്നു അദ്ദേഹം. കുമ്മനം രാജശേഖരന് അനുസ്മരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാര്‍ വല്യുഴത്തില്‍ അദ്ധ്യക്ഷതവഹിച്ചു. വിഎച്ച്പി സാമാജിക സമരസത സംസ്ഥാന സംയോജകന്‍ പി.എന്‍.വിജയന്, വിഎച്ച്പി ശബിരിഗിരി ജില്ലാ സെക്രട്ടറി കെ.എം.അയ്യപ്പന്‍കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: