Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗന്ദര്യവും സന്തോഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:01 pm IST
in Samskriti

മനോഹരമായ ഒരു പ്രഭാതം… കിളികളുടെ ഗാനവും മന്ദമാരുതനും. പ്രസന്നമായ ആകാശം. ഈ സമയത്തായിരുന്നു ഒരു മോന്‍ ആ മാവിന്‍തോട്ടത്തില്‍ എത്തിയത്. പലതരം മാവുകള്‍ പൂത്തും കായ്ച്ചും നില്ക്കുന്ന ഒരു മാന്തോപ്പ്. മിക്കവാറും എല്ലാ മാവുകളിലും പഴുത്ത മാങ്ങകള്‍. പലതിലും ഭംഗിയുള്ള കിളികള്‍ സൈ്വരവിഹാരം ചെയ്യുന്നു. ഈ മാന്തോപ്പിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ആ മോന്റെ തലയില്‍ പെട്ടെന്ന് ഒരു പഴുത്ത മാങ്ങ വീണു. തലയില്‍ ഒറ്റ മുടിയില്ലാത്ത, കഷണ്ടിക്കാരനായ ആ മോന്റെ ശിരസ്സില്‍ പഴുത്തളിഞ്ഞ മാങ്ങാനീര് ഒഴുകി. നെറ്റിയിലും കണ്ണിലും കൂടി ചീഞ്ഞമാങ്ങയുടെ നീര് ഒഴുകിത്തുടങ്ങിയപ്പോള്‍ ആ മോന് ദേഷ്യം സഹിക്കാനായില്ല. ഇത്രയും നേരം സുന്ദരമായി തോന്നിയ ആ മാന്തോപ്പ് ആ മോനെ സംബന്ധിച്ച് വെറുക്കപ്പെട്ട സ്ഥലമായി മാറി.

തന്റെ തലയിലേക്ക് ചീഞ്ഞ മാങ്ങ കൊത്തിയിട്ട കിളിയെ അയാള്‍ ശപിച്ചു. ഈ മാങ്ങ നിന്നിരുന്ന മാവ് നശിച്ചുപോകട്ടെ എന്ന് ഉറക്കെ പറഞ്ഞു. ‘നാശം പിടിച്ച ഈ മാങ്ങ എന്റെ തലയില്‍ത്തന്നെ വീണല്ലോ’ അയാള്‍ ഉറക്കെ പറഞ്ഞു. മുകളില്‍നിന്നുവീണ മാങ്ങ നേരെ തന്റെ തലയിലേക്ക് വീണതിന് ഗുരുത്വാകര്‍ഷത്തെപ്പോലും ആ മോന്‍ പഴിച്ചു. ഇത്രയും നേരം മനോഹരമായി തോന്നിയ പ്രകൃതിയെയും പ്രഭാതത്തെയും ആ മാന്തോപ്പിനെയും ആ മോന്‍ പഴിക്കാന്‍ തുടങ്ങി. ‘നാശം നാശം’ എന്ന് ഉറക്കെ പറഞ്ഞു.

ഇത്തരം അനുഭവം ഉണ്ടായിട്ടില്ലേ? ഉണ്ടായിക്കാണണം. ആ നിമിഷംവരെ നമുക്ക് സന്തോഷം തന്നിരുന്ന അന്തരീക്ഷത്തെ നിങ്ങള്‍ പഴിക്കാന്‍ തുടങ്ങിയത് എന്തുകൊണ്ടാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? എല്ലാവരോടും എല്ലാറ്റിനോടും ദേഷ്യവും വെറുപ്പും തോന്നിത്തുടങ്ങിയത് എന്തുകൊണ്ടാണ്?

ഇത് മനുഷ്യസഹജമാണ്. ജീവിതത്തില്‍ നമുക്ക് ഇഷ്ടപ്പെടാത്ത, ഹിതകരമല്ലാത്ത സംഭവങ്ങള്‍ നടന്നാല്‍ ചുറ്റുമുള്ള എല്ലാറ്റിനെയും കുറ്റംപറയുന്ന ശീലം മിക്കവാറും എല്ലാവര്‍ക്കും ഉണ്ട്. വേദനയും സങ്കടവും ഉണ്ടാകുമ്പോള്‍ സമസ്ത ലോകത്തെയും മറ്റു ചരാചരങ്ങളെയും കുറ്റം പറയുന്നവരാണ് കൂടുതല്‍ ആളുകളും.

തത്ത്വം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ പലരും ചെയ്യുന്നത്. യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ചുറ്റും നടക്കുന്നത് ആത്മാവിനെ സ്പര്‍ശിക്കുന്നില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാല്‍പ്പിന്നെ പരിഭവവും പരാതിയും ശാപവചനങ്ങളും ഇല്ലാതാകും. ചുറ്റുമുള്ള പ്രകൃതിയിലും നമ്മിലും ഒരേ ചൈതന്യമാണ് കുടിയിരിക്കുന്നത് എന്ന് ആദ്യം മനസ്സിലാക്കണം.

ചീഞ്ഞ മാങ്ങ തലയില്‍ വീണതിന് ഗുരുത്വാകര്‍ഷണ നിയമത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. മാവിനെയും കിളികളെയും ശപിച്ചിട്ട് എന്തു പ്രയോജനം? പ്രകൃതിയുടെ നിയമമായ ആകര്‍ഷണം മാറ്റിമറിക്കാന്‍ മനുഷ്യനു കഴിയില്ല. മാവില്‍നിന്ന് മാങ്ങ ഭൂമിയിലേക്ക് മാത്രമേ പതിക്കുകയുള്ളൂ. പഴുത്ത മാങ്ങ കിളികള്‍ തിന്നുതീര്‍ക്കും. അല്ലെങ്കില്‍ കാറ്റടിച്ചാല്‍ നിലത്തേക്ക് വീഴും.

പണ്ടൊക്കെ കുട്ടികള്‍ മാവിന്‍ചുവട്ടില്‍ നിന്ന് കാറ്റുവരാന്‍ പ്രാര്‍ഥിക്കുമായിരുന്നു. അല്ലാതെ മാവിനെയും പ്രകൃതിനിയമത്തെയും ആരും പഴിക്കാറില്ല. മറിച്ച് ആ മോനെപോലെ മാവിനെയും കിളികളെയും മാന്തോപ്പിനെയും ആകര്‍ഷണ നിയമത്തെയും മക്കള്‍ പഴിക്കരുത്. ഇതുപോലെ നമുക്ക് വിഷമം തരുന്ന, ദുഃഖം തരുന്ന സംഭവങ്ങളെയും നോക്കിക്കാണണം. സാഹചര്യത്തെ മനസ്സിലാക്കി മറ്റുള്ളവരെ പഴി പറയാതിരിക്കാന്‍ പഠിക്കണം. മറ്റുള്ളവരുടെ കുറ്റം ഉറക്കെ പറഞ്ഞ് അവനെ ശത്രുക്കളാക്കാന്‍ ശ്രമിക്കരുത്. ഈ രീതിയില്‍ ബോധപൂര്‍വം ശ്രമിച്ചുനോക്കണം. അപ്പോള്‍ എല്ലാ വിഷമങ്ങളും സന്തോഷകരമായ അനുഭവങ്ങളാക്കിമാറ്റാന്‍ നിങ്ങള്‍ക്കു കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.