ആലപ്പുഴ: ആധാരമെഴുത്തുകാരുടെ ജില്ലാ സമ്മേളനം 20, 21 തീയതികളില്‍ അമ്പലപ്പുഴ കുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. പുത്തന്‍പരിഷ്‌കാരങ്ങള്‍ക്കുവേണ്ടി തൊഴില്‍ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുന്നത് ഈ മേഖലയിലെ തൊഴില്‍നഷ്ടത്തോടൊപ്പം ഭൂരേഖയുടെ സുരക്ഷിതത്വവും ഇല്ലാതെപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 21ന് ജില്ലയിലെ എല്ലാ ആധാരമെഴുത്താഫീസുകള്‍ക്കും അവധിയായിരിക്കും. പത്രസമ്മേളനത്തില്‍ പി.ടി. ജോണ്‍, എസ്. മുത്തുസ്വാമിപിള്ള, വി. വൃന്ദാമണി, ബിജു, സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















