മനുഷ്യന്റെ സമഗ്രമായ വികാസമാണ് ക്ഷേത്രങ്ങള്‍ ലക്ഷ്യമാക്കുന്നതെന്ന് അവയെ ക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്നും വ്യക്തമാകും.
മനുഷ്യസത്തയെ സമ്പന്നവും സ്വതന്ത്രവും ആക്കത്തക്കവിധം ആവശ്യമായ നിയന്ത്രണങ്ങള്‍ പരിശീലിച്ചുകൊണ്ട് വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ആനന്ദപ്രദമാക്കി ഉയര്‍ന്നസാംസ്‌കാരിക മാനങ്ങളിലേയ്‌ക്ക് പരിണമിച്ചുയരുവാനുള്ള മാര്‍ഗദര്‍ശനവും സഹായവുമാണ് ക്ഷേത്രങ്ങള്‍കൊണ്ടുദ്ദേശിക്കുന്നത്.
എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വികലമായിപ്പോകുന്ന മംനുഷ്യമനസ്സ് ഏതുനല്ലകാര്യത്തിനേയും ദുഷിപ്പിയ്‌ക്കുന്നു. ആധുനികശാസ്ത്രം ജ്ഞാനദായകമാണ്. എന്നാല്‍ ആ ജ്ഞാനം അണുബോംബുണ്ടാക്കാന്‍ ഉപയോഗിയ്‌ക്കുന്ന മനുഷ്യന്‍ അതിനെ ചൂഷണം ചെയ്യുകയും ദുഷിപ്പിയ്‌ക്കുകയും ചെയ്യുന്നു.
മഹത്തായ ആദ്ധ്യാത്മിക ശക്തികേന്ദ്രങ്ങളെ വികല ബുദ്ധികള്‍ ദുഷിപ്പിച്ചുകളയാതിരിയ്‌ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ടതാണ്.
















