Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധര്‍മ്മത്തിനായി ജീവിച്ച കര്‍മ്മയോഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:04 pm IST
in Vicharam

ഒരു പുരുഷായുസ്സ് മുഴുവന്‍ ദേശത്തിനും തന്റെ സമാജത്തിനുമായി ഉഴിഞ്ഞുവയ്‌ക്കുക, അതിനുവേണം വലിയ മനസ്സ്. അത്തരം വലിയ മനസ്സുള്ളവരില്‍ ഏറെ പ്രധാനിയായിരുന്നു ഇന്നലെ വിടചൊല്ലിയ അശോക് സിംഗാള്‍. 1926 സെപ്തംബര്‍ 15ന് ആഗ്രയില്‍ ജനിച്ച സിംഗാള്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയശേഷം ജോലി സമ്പാദിച്ച് കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കാതെ രാഷ്‌ട്ര സേവനത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു.

1942 രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട് സാമൂഹ്യസേവനം നടത്തി വന്ന അശോക് സിംഗാള്‍ ബിരുദ പഠനത്തിനുശേഷം സംഘപ്രചാരകനായി. ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും പ്രാന്തപ്രചാരകനായി. തുടര്‍ന്ന് 1980 ല്‍ വിശ്വഹിന്ദുപരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഹിന്ദു എന്ന് പറയുന്നത് അപകര്‍ഷതയോടെ വീക്ഷിച്ചിരുന്ന സമൂഹത്തില്‍ ഹിന്ദുത്വത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സിംഗാള്‍ വഹിച്ച പങ്ക് ചെറുതല്ല. 1981 ല്‍ തമിഴ്‌നാട് മീനാക്ഷിപുരത്ത് ഇസ്ലാമിലേക്ക് കൂട്ടമതം മാറ്റം നടത്തിയപ്പോള്‍ അവിടത്തെ പ്രശ്‌നം മനസ്സിലാക്കി പിന്നോക്ക ഹിന്ദുക്കള്‍ക്കടക്കം ആരാധനയ്‌ക്കായി 200 ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് മതംമാറ്റത്തിന് തടയിട്ട പ്രവര്‍ത്തനം സര്‍വ്വരുടെയും പ്രശംസ പിടിച്ചുപറ്റി. വ്യത്യസ്ഥ ആചാര പദ്ധതികളുമായി വേറിട്ടു നിന്ന സന്യാസിവര്യന്മാരെ ഒരേവേദിയിലെത്തിച്ച് ധര്‍മ്മസന്‍സദ് സംഘടിപ്പിച്ച് ഹൈന്ദവ  നവോത്ഥാനത്തില്‍ വലിയ മുതല്‍ക്കൂട്ടാക്കി. അയോദ്ധ്യാ പ്രസ്ഥാനത്തെയും ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തെയും ഏറെക്കാലം നയിച്ച സിംഗാള്‍ ലക്ഷ്യം കാണും മുമ്പാണ് വിടചൊല്ലിയിരിക്കുന്നത്.

ഉണരുന്ന ദേശീയ ബോധത്തിന്റെ പ്രതീകമായി ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തെ മാറ്റിയെടുക്കാന്‍ അശോക് സിംഗാളിന്റെ നിരന്തരവും നിശ്ചയദാര്‍ഢ്യവുമായ പ്രവര്‍ത്തനംകൊണ്ട് സാധിച്ചു. മതേതരത്വത്തിന്റെ പേരിലുള്ള മതേതരത്വ വിരുദ്ധ നിലപാടുകളെ തുറന്നെതിര്‍ക്കാന്‍ മടിയില്ലാതിരുന്ന അദ്ദേഹം ഹിന്ദുവിന്റെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് ലക്ഷ്യമിട്ടത്. ഹിന്ദുക്കളില്‍ പിന്നോക്കമായി പീഡനങ്ങള്‍ സഹിക്കേണ്ടി വന്നവര്‍ക്കായി നിരവധി പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. നിലപാടുകളില്‍ മാറ്റമില്ലാതെ നിലയുറപ്പിച്ച സിംഘാള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെപോലും പ്രതിസന്ധിയിലാക്കിയ സന്ദര്‍ഭങ്ങളുണ്ട്. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി രാജ്യത്തിനകത്തും പുറത്തും വിശ്വഹിന്ദുപരിഷത്തും, അതിന്റെ സാരഥി എന്ന നിലയില്‍ അശോക് സിംഗാളും ചെയ്ത പ്രവര്‍ത്തനങ്ങള്‍ അസൂയാവഹമാണ്.

നിരവധി പ്രക്ഷോഭങ്ങള്‍, അറസ്റ്റ്, കേസ് തുടങ്ങി ഭരണകൂടത്തിന്റെ നിരവധി പ്രതിബന്ധങ്ങളെ കൂസാതെ ഹൈന്ദവ സമാജത്തെ തട്ടിയുണര്‍ത്താന്‍  നേതൃത്വം നല്‍കി. ഹിന്ദുത്വം ഏറെ ഭീഷണി നേരിടുകയും എതിര്‍ക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെത്തി ഹിന്ദുത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എന്നും ഉത്സാഹിച്ച നേതാവായിരുന്നു അശോക് സിംഗാള്‍. വര്‍ഷത്തില്‍ ഒന്നും രണ്ടും തവണ അദ്ദേഹം കേരളത്തിലെത്താറുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം ശിവഗിരിയിലെത്തി ഗുരുദേവന്റെ സമാധിയില്‍ നമ്രശിരസ്‌കനായി. ശാരദാദേവിയെ കുമ്പിട്ടു. ഹിന്ദു സമ്മേളനങ്ങള്‍, സന്യാസി സമ്മേളനങ്ങള്‍ എന്നിവയ്‌ക്കായി എത്തുന്ന അശോക് സിംഗാള്‍ മാധ്യമ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്കും ശരിയും ശക്തവുമായ മറുപടി നല്‍കിപോന്നിരുന്നു.

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തില്‍ മാത്രമല്ല, സന്യാസിമാരുടെ സുരക്ഷ, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം ശക്തമായി ഇടപെട്ടു. ഗോഹത്യകള്‍ അടക്കമുള്ള അപകടകരമായ പ്രവണതകള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2021 ആകുമ്പോള്‍ ഭാരതത്തില്‍ നാടന്‍ പശുക്കളുടെ വംശം ഇല്ലാതാകും. 2061ല്‍ ഭാരതത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റവും ലൗജിഹാദും മാവോയിസ്റ്റ് ആക്രമണവും മുമ്പെങ്ങുമില്ലാത്തവണ്ണം വര്‍ധിച്ചു. ഈ ഗുരുതര സാഹചര്യത്തില്‍ സന്ന്യാസി സമൂഹത്തിന് നിശ്ശബ്ദത പാലിക്കാനാകില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കണമെന്ന ശക്തമായ അഭിപ്രായമാണ് അദ്ദേഹം എന്നും പ്രകടിപ്പിച്ചിരുന്നത്.

അസുഖബാധിതനായി കിടക്കുമ്പോഴും രാജ്യത്തെ ഹിന്ദുക്കളുടെ ദയനീയാവസ്ഥയിലും ലോകത്ത് പടരുന്ന ഇസ്ലാമിക ഭീകരകതയിലും അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സുഖം പ്രാപിച്ച ശേഷം ഇക്കഴിഞ്ഞ 12ന് ആശുപത്രി വിട്ടതാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും കഠിനമായ ശ്വാസംമുട്ടും നെഞ്ചു വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് മരണവും സംഭവിച്ചു.

ധര്‍മത്തിനും ദേശീയതയ്‌ക്കും സര്‍വോപരി ഹൈന്ദവ സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്കുമായി ജീവിച്ച ഈ കര്‍മയോഗിയുടെ സ്മരണ എന്നെന്നും നിലനില്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.