തിരുവല്ല: ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മിക്കയിടങ്ങളിലും തീരുമാനം അനിശ്ചിതത്വത്തില്‍.മൂന്ന് അംഗങ്ങളില്‍ കൂടുതല്‍ ഉള്ള ഗ്രാമപഞ്ചായത്തുകളില്‍ ഒറ്റ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ നീക്കം.ഒരുകക്ഷിക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിലാണ് സ്വതന്ത്രരുടെ നിലപാട് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ ഇരു ്മുന്നണികളും.താലൂക്കിലെ കിഴക്കന്‍ പ്രദേശങ്ങളായ കുറ്റൂര്‍,കവിയൂര്‍, പഞ്ചായത്തുകളിലാണ് മുന്നണികള്‍ക്ക് അദ്ധ്യക്ഷസ്ഥാനം കീറാമുട്ടിയായിരിക്കുന്നത്.പരമ്പരാഗത ഇടത് കോട്ട തകര്‍ത്ത് പതിമൂന്നില്‍ ഏഴുസീറ്റുകള്‍ നേടി ബിജെപി അധികാരം ഉറപ്പിച്ച നെടുമ്പ്രം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെക്ക് കെ.ജി. സുനില്‍ ഉറപ്പായി.യുഡിഎഫില്‍ നിന്നും ഇടത് പിടിച്ചെടുത്ത നിരണത്ത് മുന്‍പഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദിനാണ് സാധ്യത.വലത് പക്ഷത്തിനെ അമ്പരപ്പിച്ച് പതിനാലില്‍ ആറെണ്ണം ബിജെപി നേടി കരുത്ത് തെളിയിച്ച് കുറ്റൂരില്‍ സ്വതന്ത്രനെ മുന്‍നിര്‍ത്തി ഭരണമുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക ഇടത്-വലത് മുന്നണികള്‍ തമ്മില്‍ രഹസ്യധാരണയിലെത്തിയതായും സൂചനയുണ്ട്.കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിയെ കൂട്ടാതെ പരസ്പരം വിട്ടുനിന്ന് ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍ .ആകെയുള്ള പതിനാല് അംഗ ഗ്രാമപഞ്ചായത്തില്‍ അഞ്ച സീറ്റുകള്‍ വീതം് ഇടത്-വലത് മുന്നണികള്ക്ക്ും നാല് സീറ്റ് ബിജെപിക്കുമുണ്ട്..ഇരുമുന്നണികളും തുല്യതലഭിച്ചതിനാല് ബിജെപിയെ മാറ്റിനിര്‍ത്തി ഭരണം നേടിയെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം.ഇതിന്‍പ്രകാരം ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്കി പ്രത്യുപകാരമായി വൈസ് പ്രസിഡന്റ് സ്ഥാനം ഇടതിന് നല്‍കാനാണ് ഇരുമുന്നണികളും ധാരണയായത്.9ാം വാര്‍ഡ് പ്രതിനിധിയായ എലിസബത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വലതുപക്ഷം രംഗത്തിറക്കുമ്പോള്‍ ് രണ്ടാം വാര്‍ഡില്‍ ജയിച്ച് ബിജുഹാനോക്കിനെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്.കേരള കോണ്‍ഗ്രസിന് ആദ്യപകുതിനല്കാന് പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ഏകദേശ ധാരണയായതായാണ് സൂചന.അങ്ങിനെയെങ്കില്‍ ഒന്‍പതാം വാര്‍ഡില്‍ വിജയിച്ച ബീന ജേക്കബ് പ്രസിഡന്റായേക്കും.മൂന്ന് പ്രതിനിധികളുള്ള ബിജെപി ഇവിടെ ഒറ്റക്ക് മത്സരിക്കും്.പതിനേഴ് അംഗങ്ങളുള്ള ഇരവിപേരൂരില്‍ പതിനൊന്ന് അംഗങ്ങളോടെ ഭരണം ഉറപ്പാക്കിയ എല്‍ഡിഎഫില്‍ രൂക്ഷമായ ചേരിപ്പോര് മൂലം പ്രസിഡന്റ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന പ്രഖ്യാപിക്കുവാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല.കടപ്ര ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രന് സുരേഷ് പി തോമസിന്റെ നിലപാട് നിര്‍ണായകമായതോടെ ഏഴ് അംഗങ്ങള്‍ വീതമുള്ള എല്‍ഡിഎഫും യൂഡിഎഫും ഭരണസാധ്യം ഉറപ്പാക്കുവാന്‍ ഏറെ വിയര്‍പ്പൊഴുക്കുകയാണ്. വിമതനായി മത്സരിച്ച സുരേഷിന് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്താണ് വലതപക്ഷം നീക്കങ്ങള്‍ നടത്തുന്നത്. ഇതിനെ പ്രതിരോധിക്കുവാന്‍ ഇടത് പക്ഷവും പ്രസിഡന്റ് സ്ഥാനം സുരേഷിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: