ചേര്‍ത്തല: വിദ്യാര്‍ത്ഥികളുടെ കഴിവുകളും, കണ്ടുപിടുത്തങ്ങളും മാറ്റുരക്കുന്ന റവന്യൂ ജില്ലാ ശാസ്്ത്ര പ്രവര്‍ത്തി പരിചയമേള ചേര്‍ത്തലയില്‍ ആരംഭിച്ചു.
ശ്രീനാരായണ മെമ്മോറിയല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ.എം. ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം. ജയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
ഡിഡിഇ വി. അശോകന്‍, ഡിഇഒ കെ.കെ. വല്‍സ, ഐസക് മാടവന, ടി. ഉഷ, എം.വി. സുഭാഷ്, എം. ലില്ലി, ടി.ടി. സജി, ജോയി ആന്റണി എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കൗണ്‍സിലര്‍ എം. ജയശങ്കര്‍ അദ്ധ്യക്ഷത വഹിക്കും.
കയര്‍ മേഖലയ്‌ക്ക് ഒരു സമ്മാനവുമായി ലക്ഷ്മിയും പാര്‍വ്വതിയും
ചേര്‍ത്തല: കയര്‍ മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വേകുവാന്‍ സൗരോര്‍ജത്തിന്റെ സഹായത്തോടെ കയര്‍പിരി യന്ത്രവുമായി വിദ്യാര്‍ഥിനികള്‍. തിരുനല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം കഌസ് വിദ്യാര്‍ഥികളായ ലക്ഷ്മി പ്രിയ, പാര്‍വതി വിജയ് എന്നിവരാണ് വൈദ്യുതിക്ക് പകരം സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കയര്‍പിരി യന്ത്രവുമായെത്തിയത്.
ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയിലാണ് കുട്ടികള്‍ കണ്ടുപിടുത്തവുമായി എത്തിയത്. സൂര്യപ്രകാശം ലഭിക്കും വിധം സൗരോര്‍ജ പാനലിലൂടെ ഊര്‍ജം ശേഖരിച്ച് പവര്‍ സ്പിന്റിലില്‍ എത്തിച്ചശേഷം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് രീതി.
അച്ചാറിലെ രുചിവൈവിദ്ധ്യങ്ങളുമായി ഐഷ
ചേര്‍ത്തല: അച്ചാറില്‍ രുചിയുടെ വൈവിദ്ധ്യങ്ങള്‍ തീര്‍ത്ത് ഐഷ. നെല്ലിക്ക മുതല്‍ ക്വാളിഫഌവര്‍ വരെയുള്ള അറുപത്തിരണ്ട് തരം വ്യത്യസ്ഥ അച്ചാറുകളുമായി ഹോളിഫാമിലി സ്‌കൂളില്‍ നടക്കുന്ന പ്രവര്‍ത്തിപരിചയ മേളയിലെ പച്ചക്കറി, പഴവര്‍ഗ സംസ്‌ക്കരണ വിഭാഗം മല്‍സരത്തിലാണ് കായംകുളം സെന്റ് മേരീസ് ഹൈസ്‌ക്കൂളിലെ പത്താം കഌസ് വിദ്യാര്‍ഥിനി എസ്. ഐഷ താരമായത്.
കോവക്ക, പച്ചമുളക്, നെല്ലിക്ക, ബീന്‍സ്, നാരങ്ങ, തക്കാളി, കാരറ്റ്, വെളുത്തുള്ളി, മാങ്ങ, ക്വാളിഫഌവര്‍, കാപ്‌സിക്ക, ഉള്ളി, ഇഞ്ചി, കാബേജ് തുടങ്ങിയവ ഉപയോഗിച്ചാണ് വ്യത്യസ്ഥ ഇനത്തിലുള്ള അച്ചാറുകള്‍ തയാറാക്കിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഐഷയ്‌ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മാതാവ് റാണിയാണ് ഐഷയുടെ പരിശീലക.
വിരലുകളില്ലെങ്കിലും താരം ഹരിശാന്തുതന്നെ
ചേര്‍ത്തല: വിരലുകളില്ലെങ്കിലും കരവിരുതില്‍ വിസ്മയം തീര്‍ത്ത്് ഹരിശാന്ത്. ജന്മനാ വലതു കൈപ്പത്തി പൂര്‍ണ്ണമായും, ഇടതു കൈപ്പത്തിയില്‍ മൂന്നു വിരലുകളും ഇല്ലാത്ത ഹരിശാന്ത് തെര്‍മോകോളില്‍ വിസ്മയം തീര്‍ത്ത് മേളയിലെ താരമായി. ജില്ലാ ശാസ്ത്രമേളയില്‍ യു.പി വിഭാഗം സ്റ്റില്‍ മോഡലിലാണ് ചേര്‍ത്തല മുട്ടം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസുകാരനായ ഹരിശാന്ത് മത്സരത്തിനിറങ്ങിയത്. ചേര്‍ത്തല ഉപജില്ലയില്‍ നിന്നും രാം സ്ഥാനം നേടിയാണ് ഹരിശാന്ത് ചേര്‍ത്തല ഗേള്‍സ് സ്‌കൂളിലെ മത്സരത്തിനെത്തിയത്. തെര്‍മോക്കോളില്‍ സൈക്കിള്‍ തയ്യാറാക്കിയാണ് ഹരിശാന്ത് മികവ് തെളിയിച്ചത്.
















