തുറവൂര്‍: കോടംതുരുത്ത് ചെത്തിക്കാട്ട് ഭഗവതീക്ഷേത്രം വക കുളവും കുത്തിയതോട് വിളഞ്ഞൂര്‍ ശ്രീമഹാദേവക്ഷേത്രക്കുളവും കുട്ടനാട് പാക്കേജില്‍പ്പെടുത്തി നവീകരിക്കുന്നതായുള്ള എംഎല്‍എ എ.എം. ആരിഫിന്റെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇരുക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇതുസംബനധിച്ച് തെറ്റായ അവകാശവാദം ഉള്‍പ്പെടുത്തിയിരുന്നു. വിളഞ്ഞൂര്‍ ക്ഷേത്രക്കുളം 14.6 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നതായായിരുന്നു എംഎല്‍എയുടെ കുപ്രചരണം. ഇത് അടിസ്ഥാന രഹിതമാണെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും ഇതുവരെ ഒരു രുപ പോലും വാങ്ങിയിട്ടില്ലെന്നും ക്ഷേത്രം മാനേജര്‍ അറിയിച്ചു.
ചെത്തിക്കാട്ട് ക്ഷേത്രത്തിലെ കുളം നവീകരിക്കാന്‍ 3.59 ലക്ഷം ഉള്‍പ്പെടുത്തി നടപടിയെടുത്തെന്ന എംഎല്‍എയുടെ പ്രഖ്യാപനവും നുണയാണെന്നും നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും എംഎല്‍എ ഇത്തരം അവകാശവാദങ്ങളില്‍ നിന്ന് പിന്മാറണമെന്നും ക്ഷേത്രം ഭാരവാഹികള്‍ പ്രസ്താവിച്ചു.
















