Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അതിരു കാക്കുന്നവരുടെ അനാസ്ഥയാല്‍ ഉയരുന്നത് വനവാസികളുടെ രോദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 11:18 pm IST
inThiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: അതിരു കാക്കുന്നവര്‍ കണ്ണടയ്‌ക്കുമ്പോള്‍ കാടിനുള്ളില്‍ നിന്നുയരുന്നത് വനവാസികളുടെ രോദനമാണ്. ആദിവാസി ഊരുകളില്‍ നിന്ന് നിലവിളി ഉയരുന്നത് നിത്യ സംഭവമായി മാറുമ്പോള്‍ വനാതിര്‍ത്തിയില്‍ നോക്കുകുത്തികളെ പോലെ നിലകൊള്ളുകയാണ് ചെക്കിംഗില്ലാ ചെക്ക് പോസ്റ്റുകള്‍. കഴിഞ്ഞ ദിവസം കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ യുവതി പീഡനത്തിന് ഇരയായതാണ് പുറംലോകമറിഞ്ഞ ഒടുവിലത്തെ ദുരന്തം. ഇവിടെയും വനപാലകരുടെ അനാസ്ഥയ്‌ക്ക് നേര്‍ക്കാണ് സമൂഹ മനസാക്ഷി വിരല്‍ചൂണ്ടുന്നത്.

കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ വന മേഖലയില്‍ 27 ആദിവാസി സെറ്റില്‍മെന്റുകളാണുള്ളത്. ഏകദേശം 3000 ത്തോളം വനവാസികളാണ് ഇവിടെ പാര്‍ക്കുന്നത്. ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് കടന്നു ചെല്ലാന്‍ കര്‍ശന നിയന്ത്രണമാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാമൂഹ്യ വിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്കു കോട്ടൂരിലെ ചെക്ക് പോസ്റ്റ് തുറന്നുകൊടുക്കുമ്പോള്‍ ഉടഞ്ഞു വീഴുന്നത് പാവം വനവാസി സ്ത്രീകളുടെ മാനമാണ്. ചെറുതും വലുതുമായ നിരവധി പീഡനങ്ങള്‍ക്കും പീഡന ശ്രമങ്ങള്‍ക്കും വിധേയരാകുന്ന ആദിവാസി സമൂഹത്തിന്റെ വിങ്ങലുകള്‍ മിക്കപ്പോഴും പുറം ലോകം അറിയാറില്ല. പരാതിയുമായി ആരെങ്കിലും കാടു കടന്നു വന്നാല്‍ പണവും ലഹരിയും നല്‍കി അവരെ പിന്തിരിപ്പിക്കുകയാണ് പതിവ്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്‌ക്കും. ഫോറസ്റ്റ്, പോലീസ് വകുപ്പുകളിലെ ചിലരും രാഷ്‌ട്രീയക്കാരായ ഉന്നതരും സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായികളായി നിലകൊള്ളുന്നതോടെ വനവാസികള്‍ക്ക് നീതി നിഷേധം പതിവ് കാഴ്ചയാകുന്നു.

കോട്ടൂര്‍ സ്റ്റാന്റിലെ ടാക്‌സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയ്‌ക്ക് ചെക്ക് പോസ്റ്റു വഴി യഥേഷ്ടം കടന്നു പോകാം. ഇവര്‍ക്ക് കാര്യമായ ചെക്കിംഗുകളില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് കാനന പാതയിലേക്ക് കടക്കാന്‍ വിലക്കുള്ളത്.

ആദിവാസികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ പട്ടണത്തിലേക്ക് പോകാനാണ് കോട്ടൂരില്‍ നിന്ന് ടാക്‌സികള്‍ വിളിക്കാറുള്ളത്. ഇങ്ങനെ വനത്തിനുള്ളിലേക്ക് കടന്നു പോകുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വനപാലകര്‍ ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസം വനവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച ജീപ്പും ഇത്തരത്തില്‍ ചെക്ക് പോസ്റ്റ് കടന്നു പോയതാണ്. ഡ്രൈവറെ കൂടാതെ മൂന്നു പേര്‍ ജീപ്പിലുണ്ടായിരുന്നിട്ടും ചെക്കുപോസ്റ്റിലെ കാവല്‍ക്കാര്‍ യാതൊരു പരിശോധനയുമില്ലാതെ രാത്രിയില്‍ ഈ ജീപ്പിനു വേണ്ടി വാതില്‍ തുറന്നുകൊടുത്തു എന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം കേരളാ കോണ്‍ഗ്രസിന്റെ വാര്‍ഷികാഘോഷത്തിന് ടൂറിസ്റ്റ് ബസ്സില്‍ ആദിവാസികളെ കൊണ്ടു പോയി പീഡിപ്പിച്ചപ്പോഴും കാവല്‍ക്കാരുടെ നിരീക്ഷണ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വനാതിര്‍ത്തി കടന്നു വരുന്നവരെ നിരീക്ഷിക്കുവാന്‍ മാങ്കോട് സ്ഥാപിച്ച വാച്ച് ടവറില്‍ ഇതേവരെ കാവല്‍ക്കാരെ നിയമിച്ചിട്ടില്ല. അഞ്ചുനാഴികത്തോട് അഗസ്ത്യ വനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചിന്റെ ബൗണ്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമ്പ് ഷെഡിലും വനപാലകരെ നിയോഗിച്ചിട്ടില്ല.

വന മേഖലയിലെ കാവല്‍പ്പുരകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന എക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരീക്ഷണ ക്യാമറ സ്ഥാപിച്ച് ഇവയെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ഇന്റര്‍നെറ്റു വഴി ബന്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതര്‍ ചെവികൊണ്ടില്ല.

ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ കാടിനുള്ളില്‍ നിന്നുയരുന്ന നിലവിളികള്‍ക്ക് പരിഹാരമായേനെ.

കോട്ടൂരിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.