Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിലയിടിവ്: റബ്ബര്‍ നഴ്‌സറികളും കര്‍ഷകരും പ്രതിസന്ധിയില്‍ റബറിന് അടിസ്ഥാന വില നിശ്ചയിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 09:04 pm IST
in Kasargod

കാഞ്ഞങ്ങാട്: റബ്ബറിന്റെ വിലയിടിവ് ജില്ലയിലെ റബ്ബര്‍ നഴ്‌സറികളെ പ്രതിസന്ധിയിലാക്കി. വിലയിടിവ് മൂലം പലസ്ഥലത്തും ടാപ്പിംഗ് പോലും ആരംഭിച്ചിട്ടില്ല. തൊഴിലാളികളെ വെച്ച് ടാപ്പിംഗ് നടത്തിയാല്‍ നഷ്ടമായിരിക്കുമെന്നതിനാലാണ് കര്‍ഷകര്‍ ടാപ്പിംഗ് ആരംഭിക്കാത്തത്. സ്വന്തമായി ചെയ്യുന്നവര്‍ മാത്രമാണ് ടാപ്പിംഗ് നടത്തുന്നത്. റബ്ബര്‍ വിപണിയില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടരുന്ന വിലക്കുറവ് പുതിയ പ്ലാന്റുകള്‍ക്ക് തടസമായി. കൃഷിചെയ്യാന്‍ പലരും വിമുഖത കാട്ടുന്നത് ജില്ലയിലെ അനവധി റബ്ബര്‍ നഴ്‌സറികളെ കടക്കെണിയിലാക്കി. ലോണെടുത്തും കടംവാങ്ങിയുമാണ് പലരും നഴ്‌സറികള്‍ നടത്തുന്നത്. തൊഴിലാളികല്‍ക്ക് കൂലി നല്‍കാനില്ലാതെ പലരും കഷ്ടത്തിലാണ്. തന്നെയുമല്ല കൃത്യമായ കാലയളവില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന തൈകള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നഴ്‌സറി ഉടമകള്‍. വെറുതെ നല്‍കിയാല്‍ പോലും ആരും എടുക്കാത്ത അവസ്ഥയാണുളളത്. തൈകളുടെ പരിപാലത്തിനായും ദിനംപ്രതി നല്ലൊരു തുക ചിലവാകുന്നതായും ഉടമകള്‍ പറയുന്നു. വിലകൂടുമെന്ന് പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴും പ്രായമേറിയ തൈകള്‍ക്ക് ആവശ്യക്കാരുണ്ടാകില്ലെന്നതും ഇവരെ അലട്ടുന്നു. ലക്ഷങ്ങള്‍ തൈകളാക്കി വെച്ചവര്‍ അത് പണമായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍. കര്‍ഷകരുടെ കാര്യവും കഷ്ടത്തിലാണ്. റബ്ബര്‍ മാത്രം വരുമാനമാര്‍ഗമായുള്ളവര്‍ക്ക് ടാപ്പിംഗ് ചെയ്യാതെ തരമില്ലെന്ന അവസ്ഥയാണ്.

ഒരു കിലോ റബ്ബറിന് 200 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഒരു സീസണില്‍ നാല് ലക്ഷം വരെ തൈകള്‍ വരെ വില്‍പ്പന നടത്തിയ നഴ്‌സറികളുണ്ട്. എന്നാല്‍ ഇപ്പോള്‍ കച്ചവടം നാലിലൊന്നായി ചുരുങ്ങി കഴിഞ്ഞു. ഒരു കിലോ ഷീറ്റിന് ഇപ്പോള്‍ ലഭിക്കുന്ന വില പരമാവധി 100 രൂപയാണ്. കര്‍ഷകര്‍ക്ക് ഒരു കിലോയ്‌ക്ക് 150 രൂപ അടിസ്ഥാനവില കണക്കാക്കി ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ വില സ്ഥിരതാഫണ്ടില്‍ നിന്നും വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി 300 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.

ഒരു ഹെക്ടര്‍ റബ്ബര്‍തോട്ടമുള്ള കര്‍ഷകര്‍ 18 ക്വിന്റല്‍ വരെ റബ്ബര്‍ ഷീറ്റ് വില്‍ക്കുമ്പോള്‍ സ്ഥിരതാ ഫണ്ടില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഉല്‍പ്പന്ന വില കുറയുകയും ഉല്‍പ്പാദന ചെലവ് വര്‍ധിക്കുകയും ചെയ്തതോടെ കര്‍ഷകര്‍ റബ്ബറിനെ പാടെ ഉപേക്ഷിച്ച മട്ടാണ്. പുതിയ പ്ലാന്റുകള്‍ വരുന്നില്ല. ഇതോടെയാണ് റബ്ബര്‍ നഴ്‌സറികളുടെ പ്രവര്‍ത്തനം നാമ മാത്രമായി ചുരുങ്ങിയത്. റബ്ബറിന്റെ ഭാവി എന്താകും എന്ന ഭയത്താല്‍ തൈകള്‍ വാങ്ങാന്‍ കര്‍ഷകര്‍ നഴ്‌സറികളിലേക്ക് എത്തുന്നില്ല. പ്രതാപകാലത്ത് ഒരു കൂട തൈക്ക് നൂറു രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ 30 രൂപയായി കുറഞ്ഞിട്ടും ആവശ്യക്കാരില്ല. ആവര്‍ത്തന കൃഷി മാത്രമാണിപ്പോള്‍ നാമമാത്രമായെങ്കിലും നടക്കുന്നത്. ഇവരെ ആശ്രയിച്ചാണ് ഇപ്പോള്‍ നഴ്‌സറികള്‍ നിലനില്‍ക്കുന്നത്. ആവര്‍ത്തന കൃഷി നടത്തുന്നവര്‍ റബ്ബര്‍ കൃഷിയുടെ വിസ്തൃതിയനുസരിച്ച് മറ്റ് വിളകള്‍ കൂടി വ്യാപകമാക്കുന്നുണ്ട്. ഇതും റബ്ബര്‍ നേഴ്‌സറികളുടെ തളര്‍ച്ചയ്‌ക്ക് കാരണമായിട്ടുണ്ട്. തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, ജാതി, ഗ്രാമ്പൂ തുടങ്ങിയവയുടെ തൈകള്‍ വില്‍പ്പനക്കെത്തിച്ച് പുതിയ അതിജീവന മാര്‍ഗം തേടുകയാണ് ജില്ലയിലെ റബര്‍ നഴ്‌സറി ഉടമകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പുതിയ വാര്‍ത്തകള്‍

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.