ആദിത്യഃ സവിതാ സൂര്യഃ
ഖഗഃ പൂഷാ ഗഭസ്ത്യമാന്‍
സുവര്‍ണ്ണ സദൃശോ ഭാനുഃ
സ്വര്‍ണ്ണരേതാ ദിവാകരഃ
ആദിത്യഃ സവിതാ – അദിതിയുടെ പുത്രനും സവിതാവും
സൂര്യഃ ഖഗഃ – സൂര്യനും ആകാശ സഞ്ചാരിയും
പൂഷാ, ഗഭസ്തിമാന്‍ – പൂഷാവും രശ്മികളുള്ളവനും
സുവര്‍ണ സദൃശ, ഭാനുഃ – സുവര്‍ണ്ണ സദൃശനും
ഭാനുവും
സ്വര്‍ണ്ണരേതാ- സ്വര്‍ണ്ണ രേതസ്സുള്ളവനും
ദിവാകരഃ – ദിനകരനും (ആകുന്നു)
ദിനരാത്രങ്ങളാണ് കാലത്തെ നിര്‍ണ്ണയിക്കുന്നത്. കാലകാരകം സൂര്യന്‍തന്നെ. സൂര്യനും
ഒരു രക്ഷാകര്‍ത്താവ്- അദിതി.
ഹരിതശ്വഃ സഹസ്രാര്‍ച്ചിഃ
സപ്ത സപ്തിര്‍മ്മരീചിമാന്‍
തിമിരോന്മഥനഃ ശംഭുഃ
ത്വഷ്ടാ മാര്‍ത്താണ്ഡ അംശുമാന്‍
സപ്തഹരിതശ്വഃ – പച്ചനിറമുള്ള ഏഴു
കുതിരകളുള്ളവനും
സഹസ്രാര്‍ച്ചി-സഹസ്രകിരണനും
സപ്തിഃ മരീചിമാന്‍- ഏഴ് മുഖ്യരശ്മികളുള്ളവനും
തിമിരോന്മഥനഃ- അന്ധകാരത്തെ നശിപ്പിക്കുന്നവനും
ശംഭുഃ ത്വഷ്ടാ- ശംഭുവും ദുഃഖ നാശകനും
മാര്‍ത്താണ്ഡ- മാര്‍ത്താണ്ഡനും
അംശുമാന്‍- അംശുമാനും(ആകുന്നു)
നിത്യസഞ്ചാരിയായ ഈസഹസ്രകിരണന് ഹരിതാശ്വരഥമുണ്ട് സമസ്ത അന്ധകാരത്തിനും അന്തകന്‍ തന്നെ. വെളിച്ചം ഒരിയ്‌ക്കലും ഇരുട്ടിനെ കാണുന്നുമില്ല.
ഹിരണ്യഗര്‍ഭഃ ശിശിരഃ
തപനോ ഭാസ്‌കരോ രവിഃ
അഗ്നിഗര്‍ഭോദിതേഃ പുത്രഃ
ശംഖഃ ശിശിര നാശനഃ
ഹിരണ്യഗര്‍ഭഃ -ബ്രഹ്മാണ്ഡ മദ്ധ്യത്തില്‍ വിലസുന്നവന്‍
ശിശിരഃ-വണങ്ങുന്നവരുടെ ഉള്ളു തണുപ്പിയ്‌ക്കുന്നവന്‍
തപനഃ- സന്താപകരന്‍
ഭാസ്‌കര -വെളിച്ചത്തെ ഉണ്ടാക്കുന്നവന്‍
രവിഃ -എല്ലാവരാലും സ്തുതിയ്‌ക്കപ്പെടുന്നവന്‍
അഗ്നിഗര്‍ഭഃ- ഉള്ളില്‍ അഗ്നിയുള്ളവന്‍
അദിതേഃ പുത്രഃ- അദിതി ദേവിയുടെ പുത്രന്‍
ശംഖഃ -അസ്തമയ സമയത്ത് സ്വയം ശാന്തനാകുന്നവന്‍
ശിശിരനാശനഃ- മഞ്ഞിനെ നശിപ്പിയ്‌ക്കുന്നവന്‍. (ആകുന്നു)
സുര്യന്റെ സ്ഥാനം ബ്രഹ്മാണ്ഡമദ്ധ്യം. സമസ്ത ലോകത്തിനും ഒരേഒരു സൂര്യന്‍ മാത്രം. അസ്തമയത്തില്‍ ഈഅഗ്നി തേജസ്സ് ശാന്തനാണ്.
ഫോണ്‍.9446442081
















