Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഗസ്ത്യ സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 08:10 pm IST
in Samskriti

അന്തഃകരണം- മുമ്പു പറഞ്ഞ പഞ്ചതത്ത്വങ്ങളുടെ സമഗ്രമായ സാത്വികാംശത്തില്‍ നിന്നാണ് മനസ്സ്, ബുദ്ധി,അഹങ്കാരം, ചിത്തം എന്നിവയുണ്ടായത്. ഇവ നാലും ചേര്‍ന്നതാണ് അന്തഃകരണം.

മനസ്സ്: സങ്കല്‍പം, വികല്പം എന്നീ രൂപങ്ങളോടുകൂടിയതയാണ് മനസ്സ്. ഒന്നു സങ്കല്‍പിക്കുക, അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുക ഇതാണ് മനസ്സിന്റെ സ്വഭാവം. ബുദ്ധി- നിശ്ചയരൂപത്തിലുള്ളതാണ് ബുദ്ധി. മനസ്സിന്റെ ഉറപ്പില്ലായ്‌മ പരിഹരിച്ച് ദൃഢമായ തീരുമാനമെടുക്കുന്നത് ബുദ്ധിയാണ്. അഹങ്കാരം- ഞാനാണ് എല്ലാം എന്ന ബോധം അഹങ്കാരം. ചിത്തം- ചിന്തനം ചെയ്യുന്നത് ചിത്തം. മുന്‍ അനുഭവങ്ങളെ മനസ്സിലെത്തിക്കുന്നത് ചിത്തമാണ്.

മൂന്നവസ്ഥകള്‍: ജാഗ്രത്, സ്വപ്‌നം, സുഷുപ്തി ഇവയാണ് അവസ്ഥാത്രയം. ജാഗ്രദവസ്ഥ-അഞ്ചു ജ്ഞാന്ദ്രേിയങ്ങള്‍ കൊണ്ടും, ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ വിഷയങ്ങള്‍കൊണ്ടും ലോകത്തെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥൂലശരീരത്തിന്റെ അവസ്ഥയാണ് ജാഗ്രത്ത്. ഞാന്‍ സ്ഥൂല ശരീരമാണ് എന്ന് അഭിമാനിക്കുന്ന ആത്മാവിനെ വിശ്വന്‍ എന്നുപറയുന്നു.

സ്വപ്‌നാവസ്ഥ: ജാഗ്രദവസ്ഥയില്‍ അനുഭവിച്ചറിഞ്ഞ വാസനയാല്‍ നിദ്രയില്‍ പ്രത്യക്ഷപ്പെടുന്ന പ്രപഞ്ചമാണ് സ്വപ്‌നം. ഇവിടെ അനുഭവം സൂക്ഷ്മശരീരത്തിലാണ്. ഞാന്‍ സൂക്ഷ്മശരീരമാണ് എന്നഭിമാനിക്കുന്ന ആത്മാവിനെ തൈജസന്‍ എന്നുപറയുന്നു.

സുഷ്യപ്ത്യവസ്ഥ: പ്രപഞ്ചം തന്നെയില്ലാതെ, യാതൊന്നും അറിയാതെ ഉറങ്ങുന്ന അവസ്ഥ കാരണ ശരീരത്തിലാണ് ഈ അവസ്ഥ. ഞാന്‍ കാരണശരീരമാണ് എന്നഭിമാനിക്കുന്ന ആത്മാവിനെ പ്രാജ്ഞന്‍ എന്നുപറയുന്നു.

അഷ്ടാംഗയോഗം: പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ പറയുന്ന അഷ്ടാംഗയോഗമാണ് മോക്ഷപ്രാപ്തിക്കു വഴിയെന്ന് അഗസ്ത്യന്‍ സൂചിപ്പിക്കുന്നല്ലോ. യോഗം എന്നതിന് ചിത്തവൃത്തി നിരോധം എന്നാണ് പതഞ്ജലി അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. ചിത്തവൃത്തി നിരോധനത്തിന് 8 വഴികള്‍- അവ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്.

1. യമം- അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമം. അഹിംസ- മനസാ വാചാ കര്‍മ്മണാ യാതൊരു ജീവിയേയും വേദനിപ്പിക്കാതിരിക്കല്‍. സത്യം- ചിന്തിക്കുന്നതുതന്നെ പറയുക. പറയുന്നതു പ്രവര്‍ത്തിക്കുക. വിചാരം, വാക്ക്, പ്രവൃത്തി ഇവ ശുദ്ധമായിരിക്കുക. ഇതിനെയാണ് സത്യം എന്നുപറയുന്നത്. അസ്‌തേയം- അന്യരുടേത് യാതൊന്നും ആഗ്രഹിക്കാതിരിക്കല്‍. അപരിഗ്രഹം- തനിക്കായി ഒന്നും സൂക്ഷിച്ചുവയ്‌ക്കാതിരിക്കല്‍.

2. നിയമം- ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഇവയഞ്ചുമാണ് നിയമം. ശൗചം- പരിശുദ്ധി ബാഹ്യശുദ്ധിയും ആന്തരശുദ്ധിയും ശൗചമാണ്. സന്തോഷം- പ്രാരബ്ധവശാല്‍ വന്നുചേരുന്ന സുഖദുഃഖങ്ങള്‍ അനുഭവിച്ച് ഒന്നിലും ആഗ്രഹമില്ലാതെ സദാ സംതൃപതിയോടെ ഇരിക്കുന്നതാണ് സന്തോഷം. തപസ്സ്- വര്‍ണാശ്രമ ധര്‍മ്മമനുസരിച്ച് ജീവിതത്തില്‍ ഭഗവാനെ മാത്രം ആശ്രയിച്ച് എപ്പോഴും ഭഗവദ്ചിന്തയില്‍ ധ്യാനിച്ചിരിക്കുന്ന അവസ്ഥയാണ് തപസ്സ്. സ്വാദ്ധ്യായം- വേദാന്തഗ്രന്ഥങ്ങളുടെ വായന, പഠനം, കേള്‍ക്കല്‍, മനനം എന്നിവ സ്വാദ്ധ്യായം. ഈശ്വരപ്രണിധാനം- ഈശ്വരനില്‍തന്നെ പൂര്‍ണമായി ശരണം പ്രാപിക്കല്‍.

3. ആസനം- മനസ്സിന്റെ ഏകാഗ്രതയ്‌ക്കും ശുദ്ധിക്കും നിയന്ത്രണത്തിനുമായി നടത്തുന്ന യോഗാസനങ്ങള്‍. യോഗം എന്നാല്‍ ഈശ്വരചൈതന്യവുമായി കൂടിചേരല്‍.

4. പ്രാണായാമം- ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രാണനെ ആധാരമാക്കിയാണ്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചുപ്രാണന്മാരാണ് ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. മുഖ്യപ്രാണനും ഉപപ്രാണന്മാരും സദാ കര്‍മ്മനിരതരായിരിക്കുന്നു. ഇവയെ നിയന്ത്രണത്തിലാക്കുന്ന അഭ്യാസമാണ് പ്രാണായാമം. ഭഗവദ്ഗീതയില്‍ പ്രാണായാമത്തെ പ്രാണഹവനം എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രാണനും ചിന്തകളും തമ്മില്‍ ബന്ധമുണ്ടെന്നും പ്രാണനിരോധം കൊണ്ട് ചിന്തകളേയും നിരോധിക്കാന്‍ കഴിയുമെന്നും തെളിയുന്നു. അതുകൊണ്ടാണ് പ്രാണരോധനം എന്നുപറയുന്നത്.

5. പ്രത്യാഹാരം- പ്രാണായാമത്തിലൂടെ ഇന്ദ്രിയങ്ങള ബാഹ്യപ്രവര്‍ത്തികളില്‍നിന്നും പിന്‍വലിച്ച് മനസ്സില്‍ ലയിപ്പിക്കുന്നതാണ് പ്രത്യാഹാരം. അതായത് വെളിയില്‍ അലഞ്ഞുനടക്കുന്ന ഇന്ദ്രിയങ്ങളെ സ്വന്തം വരുതിയിലാക്കല്‍ ഇന്ദ്രിയ നിഗ്രഹം എന്നര്‍ത്ഥം.

6. ധാരണ- ഇന്ദ്രിയനിഗ്രഹം സാധിച്ചുകഴിഞ്ഞാല്‍ മനസ്സിനെ വരുതിയിലാക്കുക എളുപ്പമാണ്. മനസ്സിനെ ഏകാഗ്രമാക്കി നാഭിചക്രം, ഹൃദയകമലം, ഭ്രൂമദ്ധ്യം എന്നിവയില്‍ ഒരിടത്ത് ഉറപ്പിച്ചു നിറുത്തുന്നതാണ് ധാരണ.

7. ധ്യാനം- ധാരണ സാധിച്ചാല്‍ ധ്യാനം ആരംഭിക്കാം. സരൂപമോ, അരൂപമോ ആയ ഈശ്വരനില്‍ മനസ്സിനെ ഉറപ്പിക്കലാണ് ധ്യാനം. ഇഷ്ടവിഗ്രഹത്തിലോ, അല്ലെങ്കില്‍ പ്രകാശത്തിലോ, അല്ലെങ്കില്‍ അരൂപമായ മറ്റെന്തിലെങ്കിലുമോ മനസ്സിനെ എപ്പോഴും കേന്ദ്രീകരിച്ചു നിറുത്തണം. ധ്യാനം കൂടുതല്‍ കൂടുതല്‍ ഉറയ്‌ക്കുമ്പോള്‍ ഈശ്വരനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.

8. സമാധി- ധ്യാനത്തില്‍ ഉറച്ച മനസ്സിനെ അവിടെ നിന്നുയര്‍ത്തി ധ്യാനിക്കുന്ന ആളും ധ്യാനിക്കുന്ന വസ്തുവും രണ്ടല്ലാതെ ഒന്നായിത്തീരുന്ന ഘട്ടത്തിലെത്തും. അതാണ് സമാധി. അപ്പോള്‍ എല്ലാം ഏകം. ആനന്ദംമാത്രം! അതാണ് മുക്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.