തിരുവനന്തപുരം: ആയുര്‍വേദ സുഖചികിത്സയില്‍ അടിസ്ഥാനമാക്കിയ കേരളത്തിന്റെ വിനോദസഞ്ചാര പദ്ധതികള്‍ക്ക് യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ വമ്പന്‍ ഡിമാന്റ്. ഈ സീസണില്‍ ബെല്‍ജിയത്തില്‍ നിന്നുളള സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന കേരളടൂറിസം റോഡ്ഷോയില്‍ ഏറ്റവുമധികംടൂര്ഓപ്പറേറ്റേഴ്സിനെ ആകര്‍ഷിച്ചത് ആയുര്‍വേദവും കേരളത്തിലെ കായലുകളുമായിരുന്നു. ജപ്പാനിലും പോളണ്ടിലും വിപണികളില്‍ കേരള ടൂറിസം നടത്തിയ വിജയകരമായ ഇടപെടലിനു പിന്നാലെയാണ് പശ്ചിമ യൂറോപ്യന്‍ രാജ്യത്തെ വിപണി കേരളം കീഴടക്കിയത്.
കഴിഞ്ഞ അഞ്ചു വര്ഷത്തില്കേരളത്തിലക്കുളള ബെല്‍ജിയന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 65.13 ശതമാനം വര്‍ധനയുണ്ടായി. 2014 വരെ ആകെ 11,986 ബെല്‍ജിയന്‍ സഞ്ചാരികള്‍ കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാന്‍ എത്തിക്കഴിഞ്ഞു. ബെല്‍ജിയന്‍ വിപണിയില്‍ ഇടപെടാന്‍ കേരളടൂറിസം കാണിച്ച താത്പര്യത്തെ ഇന്ത്യന്‍ സ്ഥാനപതി മന്‍ജീവ് സിംഗ് പുരി പ്രകീര്‍ത്തിച്ചു. റോഡ്ഷോയില്മുഖ്യാതിഥികൂടിയായിരുന്നു യൂറോപ്യന്‍ യൂണിയന്റെയും ലക്സംബര്‍ഗിന്റെയും സ്ഥാനപതിയായ മന്‍ജീവ് സിംഗ് പുരി. ടൂറിസം ഡയറക്ടര്‍പി ഐ ഷേക്ക് പരീതിന്റെ നേതൃത്വത്തില്‍ വ്യാപാര പ്രതിനിധികളടങ്ങിയ 73 അംഗ സംഘമാണ് റോഡ്ഷോയില്‍ പങ്കെടുത്തത്.
ബ്രസ്സല്‍സില്‍ ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ബല്‍ജിയം കേരളത്തിന് ഏറെ സാധ്യതകളുള്ള വിപണിയാണെന്ന് വ്യക്തമായായെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസത്തിന്റെ പ്രധാന ഉല്‍പ്പന്നങ്ങളായ ഹൗസ് ബോട്ടുകള്‍, നിത്യഹരിത വനങ്ങളിലുടയുള്ള ട്രക്കിംഗ് എന്നിവയെക്കുറിച്ച് ബല്‍ജിയന്‍ സഞ്ചാരികള്‍ അതിയായ താത്പര്യം പ്രകടിപ്പിച്ചതായി ടൂറിസം ഡയറക്ടര്‍ ശ്രീ ഷേക്ക് പരീത് പറഞ്ഞു. വിസ ഓണ്‍ അറൈവല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ബല്‍ജിയന്‍ സഞ്ചാരികള്‍ക്ക് ലഭ്യമാണ്. ഇരു രാജ്യങ്ങള്‍ക്കിടയിലുളള വ്യോമഗതാഗം കേരളടൂറിസത്തിന് മുതല്‍ക്കൂട്ടാണെന്ന് ഡയറക്ടര്‍ പറഞ്ഞു.
ബ്രസല്‍സില്‍ നിന്ന് ദുബായി ദോഹ വഴി എമിറേറ്റസും ഖത്തര്‍ എയര്‍വേസും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബ്രസല്‍സില്‍ നിന്ന് മുംബൈയിലേക്ക് ജെറ്റ് എയര്‍വേസ് നടത്തുന്ന സര്‍വീസും കേരളത്തിന് ഗുണംചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളടൂറിസം ബ്രസല്സ്റോഡ്ഷോയുടെ പാര്‍ട്ട്ണര്‍ കൂടിയായ ഖത്തര്‍ എയര്‍വേസ് സഞ്ചാരികള്‍ക്കായി ഭാഗ്യനറുക്കെടുപ്പിലൂടെ ഇരു ഭാഗത്തേക്കുമുളള വിമാനടിക്കറ്റ് നല്‍കുന്നുണ്ട്. പോളണ്ട് തലസ്ഥാനമായ വാര്‍സോയിലും കേരളടൂറിസം ഒരു മാസം മുമ്പ് റോഡ്ഷോ സംഘടിപ്പിച്ചിരുന്നു. കിഴക്കന്‍ യൂറോപിന്റെ ദ്രൂതഗതിയിലുളള സാമ്പത്തിക പുരോഗതി കേരള ടൂറിസത്തിനു കൂടി അനുകൂലമാക്കാന്‍ ഇതിലൂടെകഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ബെല്‍ജിയത്തിലെ അറിയപ്പെടുന്ന 40 ടൂര്ഓപ്പറേറ്റര്മാരില് നിന്ന് 73 പ്രതിനിധികള്‍ ഷോയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് അബാദ്ഹോട്ടല്സ്, ഓള്സീസണ്സ്, കാര്‍മേലിയ ഹേവന്‍, സിഎച്ജി എര്ത്, ഈസ്റ്റ് എന്‍ഡ് ഹോട്ടല്‍സ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ്, കൈരളി ആയുര്‍വേദിക് ഹീലിംഗ ്വില്ലേജ്, കേരള വോയേജസ്, പയനീര്‍ പേര്ഴസണലൈസ്ഡ് ഹോളിഡെയ്സ്, പൂവാര്‍ ഐലന്റ് റിസോര്‍ട്ട്, റാക്സ കളക്ടീവ്, സോമതീരം ആയുര്‍വേദ, സോമതീരം ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, ടിആന്റ്യു ലെഷര്ഹോട്ടല്, പോള്റിസോര്ട്ട്സ്, തോമസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ്, വൈത്തിരി റിസോര്‍ട്ട്സ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: