കടക്കരപ്പളളി: പടിഞ്ഞാറെ കൊട്ടാരം തത്ത്വമസി സേവാസമിതിയുടെ അയ്യപ്പ ഭക്തിഗാന സിഡി പ്രകാശനും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും 17ന് വൈകിട്ട് 6.30 ന് ക്ഷേത്രാങ്കണത്തില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.എറണാകുളം റെയ്ഞ്ച് പോലീസ് ഐജി അജിത്കുമാര്‍, സ്വാമിയില്‍ നിന്ന് സി ഡിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങും. സംഗീതസംവിധായകന്‍ ആര്‍. എസ്. വിമല്‍ മുഖ്യാതിഥിയാകും.
ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് മിഥുന്‍രാജ് സംഗീതസംവിധാനം നിര്‍വ്വഹിച്ച് പി. ജയചന്ദ്രന്‍,മധുബാലകൃഷ്ണന്‍,വിവേകാനന്ദന്‍, സന്നിധാനന്ദന്‍, ഉദയരാമചന്ദ്രന്‍, രൂപ,രേവതി, സിതാര തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ച കരനാഥന്‍ ശാസ്താവ് സി ഡി പ്രകാശനമാണ് 17 ന് നടക്കുന്നത്.
















