Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രുദ്രാക്ഷം ധരിക്കുന്നതിന്റെ പ്രയോജനമെന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 01:25 pm IST
in Samskriti

നൂറ്റിയെട്ട് രുദ്രാക്ഷം കോര്‍ത്ത മാല ധരിക്കുകയാണെങ്കില്‍ ഓരോ നിമിഷവും അശ്വമേധം നടത്തുന്ന ഫലം ലഭിക്കും. ഇരുപത്തിയൊന്ന് തലമുറയെ ഉദ്ധരിച്ചിട്ട് ശിവലോകത്ത് പൂജ്യനായി ഭവിക്കുകയും ചെയ്യും.

ശ്രീമഹാദേവന്‍ ത്രിപുരാസുരനെ സംഹരിക്കാനും ദേവന്മാരെ രക്ഷിക്കാനും വിഘ്‌നങ്ങളെ ഇല്ലാതാക്കാനുമായിട്ട് അഘോരശസ്ത്രത്തെ സ്മരിച്ചപ്പോള്‍ ഭഗവാന്റെ നേത്രങ്ങളില്‍നിന്ന് അശ്രുകണങ്ങള്‍ ഇറ്റിറ്റു വീണു. അവിടെ വീണ അശ്രുബിന്ദുക്കളില്‍നിന്ന് രുദ്രാക്ഷ മഹാവൃക്ഷങ്ങള്‍ ഉണ്ടായി.

അവയില്‍നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടായി. സൂര്യനേത്രത്തില്‍നിന്ന് കപിലവര്‍ണ്ണത്തില്‍ പന്ത്രണ്ടും, സോമനേത്രത്തില്‍ നിന്ന്, ശ്വേതവര്‍ണ്ണത്തില്‍ പതിനാറും വഹ്നി നേത്രത്തില്‍നിന്ന് കൃഷ്ണവര്‍ണ്ണത്തില്‍ പത്തുവിധത്തിലും രുദ്രാക്ഷങ്ങള്‍ ഉണ്ടായി.

ഒറ്റ മുഖമുള്ള രുദ്രാക്ഷം സാക്ഷാല്‍ ശിവനാണ്. അത് ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും. രണ്ടുമുഖമുള്ളത് ദേവീദേവന്മാരാണ്. അത് വിവിധ തരത്തിലുള്ള പാപങ്ങളെയും നശിപ്പിക്കും. മൂന്നു മുഖമുള്ളത് അഗ്‌നിയാണ്. അത് സ്ത്രീഹത്യാപാപത്തെ തല്‍ക്ഷണം നശിപ്പിക്കും. നാലു മുഖമുള്ളത് ബ്രഹ്മാവാകുന്നു.

അത് നരഹത്യപാപത്തെ ഇല്ലാതാക്കുന്നു. അഞ്ചു മുഖമുള്ളത് കാലാഗ്‌നിതുല്യനായ രുദ്രനാണ്. അഭക്ഷ്യഭക്ഷണം കൊണ്ടും അഗമ്യഗമനംകൊണ്ടും ഉണ്ടാകുന്ന പാപം സകലതും അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നതുകൊണ്ട് നശിക്കുന്നു. ആറുമുഖമുള്ളത് കാര്‍ത്തികേയനാകുന്നു. അതു വലത്തെ കൈയിലാണ് ധരിക്കേണ്ടത്അതു ധരിച്ചാല്‍ ബ്രഹ്മഹത്യാദി പാപങ്ങളില്‍നിന്നും മുക്തനാകും.

ഏഴു മുഖമുള്ള രുദ്രാക്ഷം മഹാഭാഗനായ കാമദേവന്‍ എന്നു പേരുള്ളതാണ്. അതു ധരിച്ചാല്‍ സ്വര്‍ണ്ണം മോഷ്ടിക്കുക തുടങ്ങിയ പാപങ്ങളില്‍ നിന്നും മുക്തനാകാം. എട്ടു മുഖമുള്ളത് സാക്ഷാല്‍ വിനായകനാണ്. അന്നം, വസ്ത്രം, സ്വര്‍ണ്ണം ഇത്യാദി മോഷ്ടിക്കുക, ദുഷ്ടകുലത്തില്‍പ്പെട്ട സ്ത്രീയെയോ, ഗുരുപത്‌നിയെയോ സ്പര്‍ശിക്കുക തുടങ്ങിയ പാപങ്ങള്‍ അതു ധരിച്ചാല്‍ ഇല്ലാതാകും. ഒന്‍പതു മുഖമുള്ളത് ഭൈരവനാണ്.

അത് ഇടം കൈയില്‍ വേണം ധരിക്കാന്‍. ഭ്രൂണഹത്യാപാപങ്ങളും നൂറു ബ്രഹ്മഹത്യാപാപങ്ങളും ഒന്‍പതു മുഖമുള്ളത് ധരിച്ചാല്‍ ഉടന്‍ നശിക്കും. പത്തു മുഖമുള്ളത് ദേവേശനായ സാക്ഷാല്‍ ജനാര്‍ദ്ദനമൂര്‍ത്തിയാണ്. ദുഷ്ടഗ്രഹങ്ങളും പിശാചുക്കളും വേതാളങ്ങളും ബ്രഹ്മരക്ഷസ്സുകളും സര്‍പ്പങ്ങളും മൂലമുണ്ടാകുന്ന പീഡകള്‍ പത്തുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നതുകൊണ്ട് ഇല്ലാതാകും.

പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ഏകാദശ രുദ്രന്മാരാണെന്ന് പറയപ്പെടുന്നു. ആയിരം അശ്വമേധവും നൂറു വാജപേയവും യഥാവിധി പതിനായിരം ഗോദാനവും ചെയ്താല്‍ എത്ര പുണ്യം ലഭിക്കുമോ, അത്രത്തോളം പുണ്യം പതിനൊന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ലഭിക്കും. പന്ത്രണ്ട് മുഖമുള്ള രുദ്രാക്ഷം കാതില്‍ ധരിച്ചാല്‍ പന്ത്രണ്ടു മുഖങ്ങളിലായി സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് ആദിത്യന്മാരും നിത്യവും സന്തുഷ്ടരാകും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം കാര്‍ത്തികേയന് തുല്യമാണ്. സര്‍വ്വകാമാര്‍ത്ഥങ്ങളെയും അത് പ്രദാനം ചെയ്യും. പതിന്നാലു മുഖമുള്ള രുദ്രാക്ഷം ശിരസ്സില്‍ ധരിക്കുന്നവന്‍ ശിവതുല്യനായിത്തീരുന്നു.

ഉത്തമബ്രാഹ്മണര്‍ ശിരസ്സില്‍ ഭക്തിപൂര്‍വ്വം ഒരു രുദ്രാക്ഷം അവശ്യം ധരിക്കേണ്ടതാണെന്ന് വേദം പറയുന്നു. ഇരുപത്തിയാറ് രുദ്രാക്ഷംകൊണ്ടുള്ള മാല മുടിയില്‍ ചൂടണം. അമ്പതെണ്ണമുള്ള മാല മാറിലും പതിനാറെണ്ണമുള്ളത് തോളിലും പന്ത്രണ്ടണ്ണമുള്ളത് വളപോലെ മണിബന്ധത്തിലും ധരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.