Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശ്രീനാരായണധര്‍മ്മവും ഹിന്ദുധര്‍മ്മവും രണ്ടല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 12:01 pm IST
in Vicharam

ശ്രീനാരായണ ധര്‍മ്മവും ഹിന്ദുധര്‍മ്മവും രണ്ടും രണ്ടാണെന്ന് പ്രചരിക്കുന്നതായി അനുഭവപ്പെടുന്നു. ഇത് ഭാരതത്തിന്റെ വൈദികവിജ്ഞാനങ്ങളുമായി എത്രമാത്രം പൊരുത്തപ്പെടുന്നു? ബോധപൂര്‍ണമായ തെറ്റിദ്ധാരണ വരുത്തുന്ന പ്രചാരണങ്ങള്‍ സാധാരണ ജനങ്ങളില്‍ ഹിന്ദുധര്‍മ്മത്തെക്കുറിച്ചും ശ്രീനാരായണസന്ദേശങ്ങളെക്കുറിച്ചും ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. വാസ്തവത്തില്‍ ശ്രീശങ്കരദര്‍ശനമെന്നോ ശ്രീനാരായണദര്‍ശനമെന്നോ എന്ന ഒരു ദര്‍ശനമില്ല. അവയും പ്രചാരങ്ങള്‍ മാത്രമാണ്. എന്താണ് ദര്‍ശനം? പൗരസ്ത്യവീക്ഷണത്തില്‍ ‘ഉള്ളതിനെ കാണലാണ്’ ദര്‍ശനം.

ഭാരതീയ ദര്‍ശനങ്ങള്‍ ഋഷിപ്രോക്തമാണ്. അയ്യായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ടവയ്‌ക്ക്. പല പല കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ഋഷികളുടെ ആത്മാനുഭൂതിയില്‍നിന്ന് ദര്‍ശിച്ചവയാണവ. ഭാരതീയര്‍ അതിനെ വേദാന്തം എന്ന് വിളിക്കുന്നു. അതിനെ ‘പരമമായ സത്യം’ എന്നും വിളിക്കപ്പെടുന്നു. വേദാന്തദര്‍ശനങ്ങളുടെ പുനരാവിഷ്‌കരണം മാത്രമാണ് ഭാരതീയ സന്ന്യാസികളെല്ലാം ചെയ്തത്. അതിനാല്‍ വേദാന്തദര്‍ശനമല്ലാതെ മറ്റൊരു ദര്‍ശനവും ലോകത്തിലില്ല. പുനരാവിഷ്‌കാരം ദര്‍ശനമാവില്ല. പദാവലികളിലുള്ള മാറ്റമല്ലാതെ ആശയത്തില്‍ യാതൊരു മാറ്റവും സന്ന്യാസികളുടെ കൃതികളില്‍ കാണുവാനാവില്ല. അവര്‍ വേദാന്തദര്‍ശനങ്ങളെ തപസ്സിലൂടെയും സ്വാദ്ധ്യായത്തിലൂടെയും സാക്ഷാല്‍ക്കരിക്കുക മാത്രമാണ് ചെയ്തത്.

ലോകപ്രശസ്തമാണ് ഋഗ്വേദത്തിലെ ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന അനുസന്ധാനവാക്യം. ‘ഏകം’ എന്ന മഹനീയ ആശയം ലോകത്തിന് ആദ്യമായി സംഭാവന നല്‍കിയത് ഋഗ്വേദമാണ്. ഭാരതമാണ്. വേദോപനിഷത്തുകളുടെ കേന്ദ്രസന്ദേശമാണ് ‘നാനാത്വത്തിലെ ഏകത്വം.’ ഇവയുടെ പുനരാവിഷ്‌കാരം മാത്രമാണ് ശ്രീശങ്കരന്റെ ‘അദ്വൈതസിദ്ധാന്ത’വും ശ്രീനാരായണഗുരുവിന്റെ ‘ഏകലോകസിദ്ധാന്തവും.’ ഹിന്ദുത്വത്തിന്റെ അടിസ്ഥാനശിലയാണ് വേദാന്തദര്‍ശനം.

വേദാന്തം വിഭാവനം ചെയ്യുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ ജീവിതലക്ഷ്യമാക്കിയവനാണ് ഹിന്ദു. അതിനാല്‍ വേദാനുയായികളുടെ മതമാണ് സനാതനധര്‍മ്മം. ‘സനാതന’മെന്നാല്‍ ‘എന്നും നിലനില്‍ക്കുന്നത്.’ ധര്‍മ്മമെന്നാല്‍ ‘ധരതി ലോകാനിതി ധര്‍മ്മഃ’ സര്‍വ്വവും ധരിച്ചുനില്‍ക്കുന്നത്. ഈ ലോകത്തെയാകെ ധരിച്ചുനില്‍ക്കുന്നത് എന്നാശയം. ജീവന്റെ ആദ്ധ്യത്മികവും ലൗകികവുമായ ശ്രേയസ്സുകള്‍ക്കും ഉയര്‍ച്ചകള്‍ക്കും കാരണമായി എന്നെന്നും നിലനില്‍ക്കുന്നത് ഏത് ധര്‍മ്മമോ- ‘യതോഭ്യുദയ നിഃശ്രേയസസിദ്ധിഃ സ ധര്‍മ്മഃ’- സനാതനമായതിനെ സംബന്ധിച്ചത് സനാതനധര്‍മ്മം. സനാതനധര്‍മ്മത്തെ അംഗീകരിച്ച ഏതൊരുവനും ഹിന്ദുവാണ്.

മനുഷ്യരാശി എന്നും ശാശ്വതമായ സുഖം തേടിയാണ് യാത്ര ആരംഭിച്ചത്. ശാശ്വതമായ സുഖം തേടിപ്പോയ മഹാത്മാക്കള്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളാണ് മതങ്ങള്‍ അഥവാ ധര്‍മ്മങ്ങള്‍ എന്നു വിളിക്കുന്നത്. മതമെന്നാല്‍ ‘മനനം ചെയ്യപ്പെട്ടത്.’ ‘അഭിപ്രായം’ എന്നും അര്‍ത്ഥമുണ്ട്. മതത്തെപ്പറ്റി ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പദം ‘ധര്‍മ്മം’ എന്നായിരുന്നു. വൈദേശികരാണ് ഹിന്ദുമതം എന്ന വിളിപ്പേര്‍ ഈ സംസ്‌കാരത്തിന് നല്‍കിയത്. ‘അഭിപ്രായം’ എന്ന അര്‍ത്ഥം ഹിന്ദുമതത്തിനില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹിന്ദുമതത്തിന്റെ ലക്ഷ്യം ആത്മസാക്ഷത്കാരമാണ്.

വിദേശീയര്‍ വ്യവഹരിക്കുന്ന അര്‍ത്ഥമല്ല ഹിന്ദുമതത്തിനുള്ളത്. ഒരു വ്യക്തിക്ക് പരമപുരുഷാര്‍ത്ഥപ്രാപ്തി കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് സനാതനധര്‍മ്മമാകുന്നത്. മനുഷ്യന് ശാശ്വതമായ സുഖാനുഭവമാണ് ജീവിതലക്ഷ്യമെന്നു പറയുമ്പോള്‍ അവയ്‌ക്ക് സമാന്തരങ്ങളാണ് സത്യവും ജ്ഞാനവും ആനന്ദവും. ആത്മാവ് സത്യസ്വരൂപവും ജ്ഞാനസ്വരൂപവും ആനന്ദസ്വരൂപവുമാണെന്ന് ഉപനിഷത്തുക്കള്‍ പ്രഖ്യാപിക്കുന്നു.

ശ്രീനാരായണധര്‍മ്മവും ഹിന്ദുധര്‍മ്മവും വ്യത്യസ്തങ്ങളല്ല. തത്വശാസ്ത്രത്തില്‍ ‘നാം ശങ്കരനെ പിന്തുടരുകയാണെന്ന്’ ജീവിച്ചിരിക്കുമ്പോള്‍തന്നെ വ്യക്തമാക്കിയ ശ്രീനാരായണഗുരു രാജ്യത്തെ വൈദികസമ്പ്രദായത്തെയാണ് പ്രതിനിധാനം ചെയ്തത്. പരമമായ സത്യത്തെ സാക്ഷാല്‍ക്കരിച്ച വേദര്‍ഷിയായിരുന്നു. നാരായണഗുരു രചിച്ച ദാര്‍ശനികകൃതികളോരോന്നും അദ്വൈതചിന്തയുടെ പ്രബോധനങ്ങളാണ് നല്‍കുന്നത്. ശ്രീശങ്കരഭഗവദ്പാദര്‍ക്കുശേഷം കേരളം കണ്ട ഏറ്റവും മഹാനായ അദ്വൈതിയും ദാര്‍ശനികനുമായിരുന്നു. അദ്വൈതത്തിന്റെ പരമാചാര്യനായ നാരായണഗുരുവിനെ ഹിന്ദുവല്ല എന്നു പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. എന്താണ് ശ്രീനാരായണസന്ദേശം എന്ന ചോദ്യത്തിന് അത് അദ്വൈതദര്‍ശനമാണെന്നാണുത്തരം. ഗുരുവിന്റെ എല്ലാ തത്വവിചാരവും അദ്വൈതദര്‍ശനത്തിലടിയുറച്ചതായിരുന്നു. അതാണ് സാമൂഹ്യരംഗത്ത് പ്രതിഫലിച്ചതും.

കഴിഞ്ഞ നാനൂറ് വര്‍ഷമായി ഹിന്ദുമതത്തില്‍ കടന്നുകൂടിയ വൈദികരാഷ്‌ട്രീയം സനാതനമതത്തെ അധഃപതിപ്പിക്കുന്നതില്‍ എത്രമാത്രം പങ്ക് വഹിച്ചു എന്ന ചരിത്രം സുവിദിതമാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഏകതയെ മറന്നുപോകുന്ന കാലഘട്ടത്തില്‍ ആത്മീയപുരുഷനായ ശ്രീനാരായണഗുരു പറഞ്ഞത്:

യദാത്മ വിദ്യാ സങ്കോച-

സ്തദാവിദ്യാ ഭയങ്കരം

നാമരൂപാത്മനാത്യര്‍ത്ഥം

വിഭാതീഹ പിശാചവത്

-‘എവിടെയാണോ ആത്മവിദ്യ സങ്കോചിച്ചിരിക്കുന്നത് അവിടെ അവിദ്യ ഭയം ജനിപ്പിക്കത്തക്കവിധം രൂപംകൊള്ളുന്നു. നാമങ്ങളുടെയും രൂപങ്ങളുടെയും ഭാവത്തില്‍ ആ അവിദ്യ അതിരൂക്ഷമായ തരത്തില്‍ പിശാചിനെപ്പോലെയായിത്തീരുന്നു.’- ഇവിടെ വൈദികവിജ്ഞാനത്തിന്റെ അന്തഃസത്തയിലടിയുറച്ചു നിന്നുകൊണ്ടാണ് സാമൂഹ്യവിഷയങ്ങളേയും നാരായണഗുരു വീക്ഷിച്ചത്. വേദാന്തദര്‍ശനങ്ങളുടെ പുനഃരാവിഷ്‌കരണം മാത്രമേ സന്ന്യാസിവര്യന്മാരുടെ ചിന്തകളില്‍ വന്നിട്ടുള്ളൂ. അതുകൊണ്ട് ഹിന്ദുധര്‍മ്മവും ശ്രീനാരായണധര്‍മ്മവും വ്യത്യസ്തങ്ങളല്ല. സത്യം ഒന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. അത് ഒരിക്കലും രണ്ടുവരില്ല. വൈദികഋഷികള്‍ കണ്ടെത്തിയ പരമാത്മതത്വത്തെ സാക്ഷാല്‍ക്കരിക്കുക മാത്രമാണവര്‍ ചെയ്തത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.